Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീ പത്മനാഭ...

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ  നിറപുത്തരി പൂജകൾ നടന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി പൂജകൾ ഇന്ന്  രാവിലെ 05.30നും 06.30നും ഇടക്കുളള മുഹൂർത്തത്തിൽ നടന്നു. പത്മതീർത്ഥകുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്നും വാദ്യാഘോഷങ്ങളോടെ തിരുവമ്പാടി കുറുപ്പ് തലയിലേററി എഴുന്നളളിക്കുന്ന കതിർകറ്റകൾ കിഴക്കേനാടകശാല മുഖപിൽ ആഴാതി പുണ്യാഹം ചെയ്ത്  തലചുമടായി ശീവേലിപ്പുരയിലൂടെ പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപത്തിൽ ദന്തം പതിപ്പിച്ച സിംഹാസനത്തിൽ  എത്തിച്ചു.

തുടർന്ന്  പെരിയനമ്പി കതിർപൂജ നിർവ്വഹിച്ചശേഷം ശ്രീപത്മനാഭസ്വാമിയുടെയും, മറ്റ് ഉപദേവന്മാരുടെയും ശ്രീകോവിലുകളിൽ കതിർ നിറച്ച് പൂജകൾ നടത്തി. ശേഷം  അവൽ നിവേദ്യവും നടന്നു. എല്ലാ വർഷത്തെ പോലെയും ക്ഷേത്രത്തിലെ നിറപുത്തരിക്ക് ഇത്തവണയും തിരുവനന്തപുരം നഗരസഭ പ്രത്യേകം ഒരുക്കിയിട്ടുളള സ്ഥലത്ത് കൃഷി ചെയ്ത് കതിർകററകൾ  ക്ഷേത്രത്തിൽ എത്തിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പായിപ്പാട് ജലോത്സവത്തിനിടെ അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

ഹരിപ്പാട് : പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു.പുന്നമട അവലൂക്കുന്ന് കൊറച്ചേരി കണ്ടത്തിൽ തോമസ് ജോസഫിന്റെ മകൻ എബിൻ തോമസ് (31) ആണ് മരിച്ചത്.മോട്ടോർ ബോട്ടിലെ ജീവനക്കാരനായിരുന്ന എബിൻ...

അഭിഭാഷകന്റെ വീടുകയറി ആക്രമണം : പരിക്കേറ്റ പിതാവ് മരിച്ചു

കൊച്ചി : ഗാർഹിക പീഡന കേസ് ഏറ്റെടുത്തതിന് പ്രതികാരമായി എതിർകക്ഷി അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പരിക്കേറ്റ അഭിഭാഷകന്റെ പിതാവ് മരിച്ചു.കൊച്ചി വൈപ്പിന്‍ മുരുക്കുംപാടം സ്വദേശി മോഹന്‍ദാസ്(80) ആണ് മരിച്ചത്.അഭിഭാഷകനായ ഡോള്‍ഗോയോടുള്ള വിരോധത്തിൽ...
- Advertisment -

Most Popular

- Advertisement -