Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsഎം ഡി...

എം ഡി എം എ യുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

പത്തനംതിട്ട :  കെ എസ് ആർ ടി സി ബസിൽ വില്പനയ്ക്കായി  ബംഗളുരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന 97 ഗ്രാം എം ഡി എം എയുമായി രണ്ട് യുവാക്കൾ  അടൂരിൽ പിടിയിലായി. അടൂർ കണ്ണംകോട് പൂതക്കുഴി തെക്കേതിൽ യാസിൻ(23),ചെട്ടിയാർ  വീട്ടിൽ മേലേതിൽ ഫറൂഖ്(23) എന്നിവരെയാണ് അടൂർ പോലീസും ജില്ലാ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

ബുധനാഴ്ച രാവിലെ 10.30-നാണ് സംഭവം. ബംഗുളുരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് യുവാക്കൾ പോലീസിനോട് വെളിപ്പെടുത്തി. ബംഗുളുരുവിൽ നിന്നും ട്രെയിനിൽ വന്ന് തിരുവല്ലയിൽ ഇറങ്ങി,  കെഎസ്ആർടിസി ബസിൽ കയറിയതാണെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രഹസ്യവിവരം ലഭിച്ചത് അനുസരിച്ച് ഡാൻസാഫ് സംഘവും പോലീസും അടൂരിൽ കാത്തുനിൽക്കുകയായിരുന്നു. തുടർന്ന്, അടൂർ കെഎസ്ഇബി ഓഫീസിനു സമീപം വച്ച് ബസ് തടഞ്ഞു നിർത്തി യുവാക്കളെ പിടികൂടി.

ഡാൻസാഫ് സംഘത്തിനൊപ്പം അടൂർ എസ്എച്ച്ഒ ശ്യാം മുരളി, എസ്ഐമാരായ ഡി.സുനിൽകുമാർ, എം.ജി.അനൂപ്, രാധാകൃഷ്ണൻ, എഎസ്ഐ മഞ്ജുമോൾ, സിപിഒമാരായ ആർ.രാജഗോപാൽ, ശ്രീവിശാഖ്, ഗോപൻ,രാഹുൽ എന്നിവർ നടപടികളിൽ പങ്കെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയി

ന്യൂഡൽഹി : മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയി.പടിഞ്ഞാറൻ മാലിയിലെ കെയ്‌സിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലെ തൊഴിലാളികളെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത് .ജൂലൈ ഒന്നിനാണ് സംഭവം. ഫാക്ടറിയിലേക്ക് തോക്കുധാരികൾ അതിക്രമിച്ചു...

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പീഡാനുഭവവാര ശുശ്രൂഷകൾ 24ന് തുടങ്ങും

കോട്ടയം: ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പീഡാനുഭവവാര ശുശ്രൂഷകൾ 24ന് തുടങ്ങുമെന്ന് അരമന മാനേജർ ഫാ. യാക്കോബ് റമ്പാൻ അറിയിച്ചു.നാല്പതാം വെള്ളി പ്രമാണിച്ച് 22ന് രാവിലെ 5ന് യാമപ്രാർത്ഥനകൾ, 7ന് വി. കുർബ്ബാന, 5.30ന്...
- Advertisment -

Most Popular

- Advertisement -