Wednesday, August 6, 2025
No menu items!

subscribe-youtube-channel

HomeNewsHarippadഹരിപ്പാട് കെഎസ്ആർടിസി...

ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാന്റിന് സമീപം  കഞ്ചാവ് ചെടി കണ്ടെത്തി

ഹരിപ്പാട് : ഹരിപ്പാട് കെ എസ് ആർ ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള 3 നില കെട്ടിടത്തിന്റെ മുകളിൽ വളർന്ന് നിന്ന മൂന്ന് അടി നീളമുള്ള കഞ്ചാവ് ചെടി പിടികൂടി. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് തമ്പടിക്കുന്ന ക്രിമിനൽ, ലഹരി സംഘങ്ങൾ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചത് കിളിർത്ത് വന്നതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇവിടെ രാത്രികാലങ്ങളിൽ സ്ഥിരമായി വരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സി ഐ മുഹമ്മദ് ഷാഫി, എസ് ഐമാരായ ഷൈജ, ആദർശ് എന്നിവരാണ് കഞ്ചാവ് ചെടി പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭദ്രദീപ പ്രകാശന ചടങ്ങ് നടന്നു 

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞാനയജ്ഞത്തിനും തിരുവുത്സവത്തിനും മുന്നോടിയായി നടന്ന ഭദ്രദീപ പ്രകാശന ചടങ്ങ് ക്ഷേത്രം തന്ത്രി അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാട് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.ക്ഷേത്രം ദേവസ്വം...

വയനാട് ഉരുൾപൊട്ടലില്‍ സ്വമേധയ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി റജിസ്ട്രാർക്ക് നിർദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച്...
- Advertisment -

Most Popular

- Advertisement -