Sunday, August 10, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടാരക്കരയിൽ ബസ്‌...

കൊട്ടാരക്കരയിൽ ബസ്‌ കാത്തുനിന്നവര്‍ക്കു നേരെ പിക്കപ്പ് വാൻ ഇടിച്ചുകയറി : 2 മരണം

കൊല്ലം : കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചു. 2 പേർ മരിച്ചു .പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു .ഇന്ന് രാവിലെ ആറരയ്ക്കാണ് അപകടം നടന്നത്.യുവതികളെ ഇടിച്ചതിന് ശേഷം മുന്നോട്ട് പോയതിന് ശേഷമാണ് വാൻ ഓട്ടോയിലിടിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോടതി വിധി അംഗീകരിക്കുന്നുവെങ്കിൽ ചർച്ചക്ക് തയ്യാർ: ഓർത്തഡോക്സ് സഭ

കോട്ടയം :  സുപ്രീം കോടതി വിധിക്കെതിരെ നിയമനിർമ്മാണം നടപ്പാക്കണമെന്ന യാക്കോബായ വിഭാഗത്തിൻറെ ആവശ്യം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്‌കോപ്പാ. സഭാ തർക്കത്തിൻ്റെ വിവിധ...

കാട്ടുപന്നി ബൈക്കിലിടിച്ച് വീണ് പരുക്കേറ്റയാള്‍ മരിച്ചു

കൊല്ലം : കൊല്ലത്ത് കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് പരുക്കേറ്റയാള്‍ മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി കടയ്‌ക്കലിലാണ് അപകടമുണ്ടായത്. മനോജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു .ഗുരുതരമായി പരിക്കേറ്റ...
- Advertisment -

Most Popular

- Advertisement -