Friday, June 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ...

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ  കമ്മിഷന്‍ നടത്തുന്നത് കൃത്യമായ ഇടപെടലുകൾ: വനിതാ കമ്മിഷൻ അംഗം വി ആർ മഹിളാമണി

ആലപ്പുഴ: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ അവരെ ചേര്‍ത്ത് നിര്‍ത്തിയുള്ള കൃത്യമായ ഇടപെടലുകളാണ് വനിത കമ്മിഷന്‍ നടത്തുന്നതെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം വി ആർ മഹിളാമണി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വനിതാ കമ്മിഷന്‍ ജില്ലാതല മെഗാ അദാലത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗം.

ഒറ്റപ്പെട്ട് താമസിക്കുന്ന സ്ത്രീകൾ പ്രത്യേകിച്ച് വിധവകളായവർക്കുനേരെ ബന്ധുക്കളിൽ നിന്നുണ്ടാകുന്ന അക്രമങ്ങൾ, വസ്തു തട്ടിയെടുക്കൽ എന്നിവമൂലം അവർ അനാഥരാവുന്ന സ്ഥിതിയുണ്ട്. ഗാർഹിക പീഡന പരാതികളും കമ്മീഷനു മുന്നിൽ ലഭിക്കുന്നുണ്ട്. ഇത് തടയുന്നതിന് കൃത്യമായ ഇടപെടലുകളാണ് കമ്മിഷന്‍ നടത്തി വരുന്നത്. ഗാർഹിക പീഡനങ്ങൾക്കെതിരായ നിയമങ്ങളെക്കുറിച്ച് ഒട്ടേറെ സെമിനാറുകളും ബോധവത്ക്കരണവും കമ്മിഷൻ നടത്തുന്നുണ്ട്.

മാനസിക സമ്മർദ്ദമനുഭവിക്കുന്ന സ്ത്രീകൾക്ക് കൗൺസലിങ്ങും നല്‍കുന്നുണ്ട്. റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ പകുതിയിലധികവും പരിഹരിക്കാനാകുന്നുണ്ട്.
അദാലത്തില്‍ ആകെ ലഭിച്ച 60 പരാതികളിൽ എട്ട് പരാതികൾ തീർപ്പാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരമനയാറ്റിൽ നിന്നും മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : കരമനയാറ്റിൽ നിന്നും മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്കൂബ സംഘം സ്ഥലത്തെത്തി മൃത‍​ദേഹം കരയ്‌ക്കെത്തിച്ചു .അഴുകിയ നിലയിലായ മൃതദേഹം ലുങ്കിയും അടിവസ്ത്രവും...

കുറ്റൂർ  മാമ്മൂട്ടിൽപ്പടി – ഏറ്റുകടവ് റോഡിന്റെ  ശോചനീയാവസ്ഥ പരിഹരിക്കണം:  ജനകീയ സംരക്ഷണ സമിതി

തിരുവല്ല : കുറ്റൂർ  മാമ്മൂട്ടിൽപ്പടി - ഏറ്റുകടവ് റോഡിന്റെ  ശോചനീയാവസ്ഥ  പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാളെ ( 7 ) മാമ്മൂട്ടിൽ പടിയിൽ  പ്രതിഷേധയോഗം സംഘടിപ്പിക്കുന്നു. ജനകീയ സംരക്ഷണ സമിതി, ...
- Advertisment -

Most Popular

- Advertisement -