Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsസക്ഷമ ജില്ലാ...

സക്ഷമ ജില്ലാ വാർഷിക സമ്മേളനം ആഗസ്റ്റ് 24-ന്

തിരുവല്ല : സക്ഷമ (സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ) ജില്ലാ വാർഷിക സമ്മേളനം ആഗസ്റ്റ് 24-ന് തിരുവല്ല അമൃത വിദ്യാലയത്തിൽ നടക്കും. വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള കുടുംബ സംഗമം തിരുവല്ലാ നഗരസഭാ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ ഉദ്ഘാടനം ചെയ്യും. സ്വാമിനി ഭവ്യാമൃത പ്രാണ(അമൃതാനന്ദമയി മഠം) മുഖ്യപ്രഭാഷണം നടത്തും.

നേത്രദാന പക്ഷാചരണത്തിൻ്റെ ഉദ്ഘാടനം ഡോ. ബി.ജി. ഗോകുലൻ നിർവഹിക്കും. സക്ഷമ സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ. ശശികുമാർ, ജോ. സെക്രട്ടറി. എ.എസ്. പ്രദീപ്, ഓ.കെ.അനിൽ, ശ്രീനിവാസ് പുറയാറ്റ്, സി.എസ്. ശ്രീകുമാർ, പി. അശോക് തുടങ്ങിയവർ പങ്കെടുക്കും.

ഭിന്ന ശേഷി സമൂഹത്തിൻ്റെ ശാക്തികരണം ലക്ഷ്യമാക്കി 2008 ജൂൺ 20 ന് ആരംഭിച്ച് ദേശവ്യാപകമായി പ്രവർത്തിച്ചു വരുന്ന സേവന സംഘടനയാണ് സക്ഷമ. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുരേഷ് ഗോപി  പെരുവല്ലൂരില്‍ ഉദ്ഘാടനം ചെയ്ത റോഡിന്റെ ശിലാഫലകം സമൂഹവിരുദ്ധര്‍ തകര്‍ത്തു

തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപി എം പി ശനിയാഴ്ച പെരുവല്ലൂരില്‍ ഉദ്ഘാടനം ചെയ്ത റോഡിന്റെ ശിലാഫലകം സമൂഹവിരുദ്ധര്‍ തകര്‍ത്തു. മുല്ലശ്ശേരി രണ്ടാംവാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നേതാജി റോഡിന്റെ ശിലാഫലകമാണ് രാത്രിയില്‍ തകര്‍ത്തത്....

സ്വദേശ് ദർശൻ 2.0 പദ്ധതി : കേരളത്തിന് ഇതുവരെ അനുവദിച്ചത് 182.86 കോടി രൂപ

തിരുവനന്തപുരം : രാജ്യത്ത് സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'സ്വദേശ് ദർശൻ 2.0' പദ്ധതിയിലൂടെ കേരളത്തിന് ഇതുവരെ അനുവദിച്ചത് 182.86 കോടി രൂപയെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം....
- Advertisment -

Most Popular

- Advertisement -