Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsസര്‍ക്കാര്‍ ഓഫീസുകളുടെ...

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ച്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്ക്കാന്‍ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ച്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇതുമായി ബന്ധപ്പെട്ട് സര്‍വീസ് സംഘടനകളുടെ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത മാസം 11ന് വൈകീട്ട് 3 മണിക്ക് ഡര്‍ബാര്‍ ഹാളില്‍ യോഗം നടക്കുമെന്നും അഡീഷണല്‍ സെക്രട്ടറി അറിയിച്ചു.

ഒരു സര്‍വീസ് സംഘടനയെ പ്രതിനിധീകരിച്ച് രണ്ട് പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. പ്രവൃത്തിദിനം കുറയ്ക്കുന്നത് സംബന്ധിച്ച് ചില കോണുകളില്‍ നിന്ന് നിര്‍ദേശങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ച ക്ഷണിച്ചിട്ടുള്ളത്. യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പായി നിര്‍ദേശങ്ങള്‍ മുന്‍കൂട്ടി മെയില്‍ ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷം വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാനാണ് സര്‍ക്കാര്‍ നീക്കം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുണ്ടക്കൈ – ചുരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ - ചുരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. 555 കുടുംബങ്ങളുടെ 1620 വായ്പകളുടെ തുകയായ 18,75,6937 രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കേരള ബാങ്ക് എഴുതിത്തള്ളിയ വായ്പകള്‍...

പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ ബസ് നേരത്തെ പോകണമെന്നാവശ്യപ്പെട്ട് പോലിസുകാരന്റെ മോശം പെരുമാറ്റം

പത്തനംതിട്ട : പത്തനംതിട്ടയിൽ നിന്നും പമ്പയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ് നേരത്തെ പോകണമെന്നാവശ്യപ്പെട്ട് പോലിസുകാരന്റെ പരാക്രമം. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലാണ് മദ്യപിച്ചെത്തിയ പോലിസുകാരന്‍ ബസ് നേരത്തെ എടുക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയത്. ഇയാള്‍ ഡ്രൈവര്‍...
- Advertisment -

Most Popular

- Advertisement -