Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ 71-ാമത്...

ആലപ്പുഴയിൽ 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ആലപ്പുഴ : പുന്നമടക്കായലിൽ നാളെ നടക്കാനിരിക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കുള്ള  ഒരുക്കങ്ങൾ പൂർത്തിയായി. കായലിൽ മത്സരത്തിനുള്ള ട്രാക്ക് വേർതിരിക്കൽ ഉൾപ്പെടെയുള്ള ജോലികൾ നടന്നു. രാവിലെ 11 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി വള്ളംകളി ഉദ്ഘാടനം ചെയ്യും.

ആദ്യഘട്ടത്തിൽ ചെറുവള്ളങ്ങളുടെ ഹീറ്റ്സുകൾ അരങ്ങേറും. തുടർന്ന് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സുകളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കും. പ്രശസ്തരായ അതിഥികളുടെയും പങ്കാളിത്തം ഇത്തവണത്തെ വള്ളംകളിയെ കൂടുതൽ ആഘോഷകരമാക്കും.

സിംബാബ്‌വേ വ്യവസായ-വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോദി, അംബാസഡർ സ്റ്റെല്ല നിക്കാമോ എന്നിവരാണ് പ്രധാന അതിഥികളായി എത്തുന്നത്. വൈകുന്നേരത്തോടെ നടക്കുന്ന ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരം തന്നെയാണ് വള്ളംകളി പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്നത്.

വർഷങ്ങളായി ദേശീയ-ആന്തരദേശീയ ശ്രദ്ധ നേടി വരുന്ന ഈ മത്സരം, കേരളത്തിന്റെ പാരമ്പര്യവും വിനോദസഞ്ചാര ആകർഷണവും ഒന്നിച്ചു ചേരുന്ന മഹോത്സവമായി മാറുകയാണ്.

ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന മഹാമേളയ്ക്ക് പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ  ഒരുക്കങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലയിലെ ഏകാരോഗ്യം പദ്ധതി മാതൃകപരം ; ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ

ആലപ്പുഴ: ജില്ല പൊതുജനാരോഗ്യരംഗത്ത് നടപ്പിലാക്കുന്ന ഏകാരോഗ്യം പദ്ധതിയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ  മാതൃകാപരമെന്ന് ആരോഗ്യ വകുപ്പ്  അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ. ജില്ല നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാൻ  ആരോഗ്യ സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം  ...

അനുസ്മരണ സമ്മേളനവും ഗാനാഞ്ജലിയും

ചങ്ങനാശ്ശേരി : 20 ഭാക്ഷകളിലായി അമ്പതിനായിരത്തോളം ഗാനങ്ങൾ ആലപിച്ച വിശ്രുത ഗായിക എസ് ജാനകിയുടെ സ്മരണക്കായി വെരൂർ പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനവും എസ് ജാനകി ഗാനങ്ങൾ കോർത്തിണക്കിയ ഗാനാഞ്ജലിയും നടന്നു. ലൈബ്രറി...
- Advertisment -

Most Popular

- Advertisement -