Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamയാക്കോബായ സുറിയാനി...

യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നവീകരിച്ച കുരിശുപള്ളിയുടെ കൂദാശ

കോട്ടയം : സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ മണർകാട് കവലയിലെ നവീകരിച്ച കുരിശുപള്ളിയുടെ കൂദാശ നടന്നു. സന്ധ്യാ പ്രാർഥനയെത്തുടർന്ന് നടന്ന ശുശ്രൂഷകൾക്ക് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസ് മുഖ്യ കാർമ്മികത്വം വഹിച്ചു.

കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ് ചെന്നിക്കര, വെരി റെവ മാത്യു മണവത്ത് കോർ എപ്പിസ്കോപ്പ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. സനോജ് കരോട്ടെക്കുറ്റ്, ഫാ. ലിറ്റു തണ്ടാശേരിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

കത്തീഡ്രലിന്റെ അഭിമുഖ്യത്തിൽ പ്രാചീന ക്രിസ്തീയ കലാരൂപമായ പരിചമുട്ടുകളി അഭ്യസിച്ച ഇടവകയിലെ കുട്ടികളുടെ അരങ്ങേറ്റം കത്തീഡ്രൽ അങ്കണത്തിൽ നടന്നു. ഇടവകയിലെ 50ലധികം കുട്ടികളാണ് മൂന്നു മാസം നീണ്ടുനിന്ന പരിശീലനത്തിലൂടെ പരിചമുട്ടുകളി അഭ്യസിച്ചത്.

ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയ ചെമ്പോല, കത്തീഡ്രൽ സെക്രട്ടറി പി.എ. ചെറിയാൻ പാണാപറമ്പിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡീക്കൻ ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരണം:  ക്ഷമാപണം നടത്തി യൂട്യൂബർ

തൃശൂർ: ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചതിൽ ക്ഷമാപണം നടത്തി യൂട്യൂബർ ജാസ്മിൻ ജാഫർ. താൻ ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് വിചാരിച്ചോ ചെയ്തതല്ല ഇതൊന്നും തന്റെ...

പശ്ചിമ ബംഗാളിൽ ബോംബ് സ്‌ഫോടനം; മൂന്ന് മരണം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് മരണം. മുർഷിദാബാദിൽ വീടിനുള്ളിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്നലെ അർദ്ധരാത്രിയാണ് അപകടം നടന്നത്. മാമുൻ മൊല്ല, സാകിറുൽ സർക്കാർ, മുസ്താഖീൻ ഷെയ്ഖ്...
- Advertisment -

Most Popular

- Advertisement -