Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryദേവസ്വം ബോർഡ്...

ദേവസ്വം ബോർഡ് പ്രസിഡന്റ് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചു

ചങ്ങനാശേരി: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. ദേവസ്വംബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ക്ഷണിക്കാനാണ് എത്തിയത്.

ദേവസ്വം ബോർഡിന്റെ ക്ഷണം എൻഎസ്എസ് സ്വീകരിച്ചെന്നും പ്രതിനിധിയെ അയയ്ക്കുമെന്നു ജനറൽ സെക്രട്ടറി അറിയിച്ചതായി പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമായി മാറ്റുകയെന്നതാണ് അയ്യപ്പസംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.

സംഗമം സർക്കാരാണോ ദേവസ്വം ബോർഡാണോ നടത്തുന്നതെന്ന ചോദ്യത്തിനു പ്രസക്തിയില്ല. മണ്ഡല മകരവിളക്ക് ഉത്സവം പൂർണമായും നടത്തുന്നത് ദേവസ്വം ബോർഡാണെങ്കിലും സർക്കാരിന്റെ പിന്തുണയോടെയാണു നടത്തുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടതിന് ശേഷമാണ് പി എസ് പ്രശാന്ത് പെരുന്നയിൽ എത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎസ്‍സി കോഴ : പ്രമോദ് കോട്ടൂളിയെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി

കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടി. പ്രമോദ് കോട്ടൂളിയെ സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ...

ശബരിമല മകരവിളക്ക് : വ്യൂ പോയിന്റുകളില്‍  സുരക്ഷ ഉറപ്പാക്കും – ജില്ലാ കലക്ടര്‍

പത്തനംതിട്ട : ശബരിമല മകരജ്യോതി ദര്‍ശനത്തിനായുള്ള വ്യൂ പോയിന്റുകളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. മകരവിളക്ക്, തിരുവാഭരണ ഘോഷയാത്ര മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന...
- Advertisment -

Most Popular

- Advertisement -