Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsആറന്മുള ഉതൃട്ടാതി...

ആറന്മുള ഉതൃട്ടാതി ജലോത്സവം: ജാഗ്രത നിർദ്ദേശം

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവം സെപ്റ്റംബർ 9 ന് നടക്കുന്ന സാഹചര്യത്തിൽ പമ്പാ നദിയിൽ മതിയായ അളവിൽ ജലനിരപ്പ് ഇല്ലാത്തപക്ഷം കക്കാട്, ശബരിഗിരി പവർഹൗസുകളിൽ പരമാവധി ഊർജ്ജ ഉല്പാദനം നടത്തി ജല ലഭ്യത ഉറപ്പാക്കും.

എന്നാൽ കക്കാട് പവർഹൗസിലെ ജനറേറ്ററുകൾക്ക് അവിചാരിതമായ കാരണങ്ങളാൽ തകരാർ സംഭവിക്കുകയാണെങ്കിൽ  ജലലഭ്യത ഉറപ്പാക്കുന്നതിനായി മൂഴിയാർ ഡാമിൻ്റെ ഗേറ്റുകൾ തുറന്നേക്കാം. ഈ സാഹചര്യത്തിൽ മൂഴിയാർ ഡാമിൻ്റെ 3 ഗേറ്റുകൾ പരമാവധി 60 സെ.മീറ്റർ വീതം ഉയർത്തി ജലം ഏതുസമയത്തും കക്കാട്ടാറിലേക്ക് ഒഴുക്കിവിടും.

ഇതുമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരാം.  കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലർത്തണമെന്നും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും  ഒഴിവാക്കണമെന്നും  ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഞ്ചു കുഴി ജനവാസ മേഖലയ്ക്ക് സമീപം കടുവയെ കണ്ടതായി സംശയം

പത്തനംതിട്ട: തണ്ണിത്തോട് അഞ്ചു കുഴി ജനവാസ മേഖലയ്ക്ക് സമീപം കടുവയെ കണ്ടതായി സംശയം. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ അഞ്ചുകുഴി വനാതിർത്തിയോട് ചേർന്നുള്ള താമസക്കാരാണ് കടുവയെ കണ്ടതായി പറയുന്നത്. അഞ്ചു കുഴി...

ചട്ടമ്പിസ്വാമി സമാധി: തീർത്ഥാടന ഘോഷയാത്ര 22-നു ആരംഭിക്കും

ആലപ്പുഴ:  വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 101-ാമത് സമാധി വാർഷികം വിവിധ പരിപാടികളോടെ 28 മുതൽ 29 വരെ ആലപ്പുഴ വള്ളികുന്നം കാമ്പിശ്ശേരിയിൽ നടക്കും. വിദ്യാധിരാജ ഇൻറർനാഷണൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഉയർത്താനുള്ള പതാക ചട്ടമ്പിസ്വാമിയുടെ കണ്ണമ്മൂലയിലെ...
- Advertisment -

Most Popular

- Advertisement -