Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsരേഖകൾ സമർപ്പിക്കാനായില്ല...

രേഖകൾ സമർപ്പിക്കാനായില്ല : സുരേഷ് ഗോപിക്കെതിരായ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്

തൃശ്ശൂർ : വോട്ടർ പട്ടിക വിവാദത്തിൽ കോണ്‍ഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല. പരാതിക്കാരന് ആരോപണം തെളിയിക്കുന്ന രേഖകൾ ഇതുവരെ ഹാജരാക്കാൻ സാധിക്കാത്തതിനാൽ കേന്ദ്ര മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനാകില്ലെന്ന് പൊലീസ് പരാതിക്കാരനെ അറിയിച്ചത്.

സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തെന്നായിരുന്നു പ്രതാപൻ പൊലീസിന് നൽകിയ പരാതി.തുടർന്ന് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു .എന്നാൽ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാൻ ആകില്ലെന്ന് ജില്ലാ പൊലീസ് മേധാവി ടി. എൻ പ്രതാപനെ അറിയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് പോലീസിന് നേരെ ആക്രമണം : സ്ത്രീകളടങ്ങുന്ന സംഘത്തിന്റെ ആക്രമണത്തിൽ എസ്ഐയ്ക്ക് ഗുരുതര പരുക്ക്

കൊല്ലം : കരുനാഗപ്പള്ളിയിൽ വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. അടൂർ എസ്ഐ ജിനുവിനും സംഘത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്.സ്ത്രീകൾ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.അക്രമണത്തിൽ എസ്ഐ ജിനുവിന് സാരമായി...

വൈറ്റ്ഹൗസിന് പുറത്ത് വെടിവയ്പ്പ് : അക്രമി കൊല്ലപ്പെട്ടു

വാഷിംഗ്‌ടൺ : യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ്.വൈറ്റ് ഹൗസിന് പുറത്തുള്ള യുഎസ് സീക്രട്ട് സർവീസ് സുരക്ഷാ ബൂത്തിന് നേരെയാണ് അക്രമി വെടിയുതിർത്തത്.സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തില്‍ പ്രതി കൊല്ലപ്പെട്ടു....
- Advertisment -

Most Popular

- Advertisement -