Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപ്രവാസി സംരംഭകര്‍ക്കായി...

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ്- സി എം ഡി എന്‍ ഡി പി ആര്‍ ഇ എം പരിശീലന പരിപാടി 17-ന്

കോട്ടയം: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന എന്‍ ഡി പി ആര്‍ ഇ എം പരിശീലന പരിപാടി നാളെ (17) കോട്ടയത്ത് നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ശില്പശാല നടക്കുന്ന കോട്ടയം ലോഗോസ് ജംഗ്ഷനിലെ ഡി.സി. ബുക്സിന് സമീപത്തുളള ഐ.എം.എ ഹൗസ് ഹാളിലെത്തി രാവിലെ 9.30 മുതല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം. ഉചിതമായ സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെൻ്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും ലഭ്യമാകുന്നതാണ് പരിശീലനം.

വിശദ വിവരങ്ങൾക്ക് സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റ് ഹെൽപ്പ് ഡെസ്ക്കിലെ 0471 2329738, +91-8078249505 എന്നീ നമ്പറുകളില്‍  ബന്ധപ്പെടാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതിക്ക് 8 വർഷം തടവും 35000 രൂപ പിഴയും

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതിക്ക് 8 വർഷം കഠിന തടവും 35000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതിയാണ് കോയിപ്രം സ്വദേശി തങ്കച്ചൻ കുറ്റക്കാരനാണെന്ന്...

ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ബുധനാഴ്ച ആരംഭിക്കുന്നു

അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ കീഴിലുള്ള കോന്നി മൾട്ടിസ്പെഷ്യൽറ്റി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിക്കുന്നു. ഡിസംബർ 11 ന് രാവിലെ 10 മണിക്ക് ക്ലിനിക്കിൽ നടക്കുന്ന ചടങ്ങിൽ  കെ യു ജനീഷ്കുമാർ...
- Advertisment -

Most Popular

- Advertisement -