Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNew Delhiവിവി പാറ്റ്...

വിവി പാറ്റ് മുഴുവന്‍ എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : വിവിപാറ്റ് മുഴുവന്‍ എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി. ഹർജികളിൽ തിരഞ്ഞെടുപ്പു കമ്മിഷനിൽ നിന്നും സുപ്രീംകോടതി സാങ്കേതിക വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കമ്മീഷന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന രണ്ടംഗ ബഞ്ച് ഹർജി തള്ളിയത്.

തിരഞ്ഞെടുപ്പ് കമ്മിഷന് ചില നിര്‍ദേശങ്ങളും കോടതി നല്‍കിയിട്ടുണ്ട്. ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന യൂണിറ്റ് മുദ്രവയ്‌ക്കണം. ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന വോട്ടിംഗ് മെഷീൻ 45 ദിവസം സൂക്ഷിക്കണമെന്നതുമാണ് നിർദേശം.വോട്ടെണ്ണലിന് ശേഷം മൈക്രോ കൺട്രോളർ പരിശോധിക്കണമെന്നത് ആവശ്യമെങ്കിൽ ഉന്നയിക്കാമെന്നും പരിശോധനയുടെ ചെലവ് സ്ഥാനാര്‍ത്ഥികള്‍ വഹിക്കണമെന്നും കോടതി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളോത്സവം 2025

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിൻ്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോഡിൻ്റെയും നേതൃത്വത്തിൽ നടത്തിയ കേരളോത്സവം 2025 ന്റെ ഉൽഘാടനം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് റ്റി പ്രസന്നകുമാരി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി...

അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : വിഭവ സമാഹരണം തുടങ്ങി

കോഴഞ്ചേരി : ഫെബ്രുവരി 2ന് ആരംഭിക്കുന്ന അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലേ ക്ക് കരകളിൽ നിന്നുള്ള വിഭവ സമാഹരണം തുടങ്ങി. അന്നദാനത്തിനുള്ള വിഭവങ്ങൾ ഹിന്ദു മത മഹാ മണ്ഡലം പ്രസിഡന്റ് പി എസ്.നായർ...
- Advertisment -

Most Popular

- Advertisement -