Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsവിവിപാറ്റിലെ ചിഹ്നം...

വിവിപാറ്റിലെ ചിഹ്നം മാറിയെന്ന പരാതി: ആരോപണം അടിസ്ഥാനരഹിതമെന്ന് ജില്ലാ കളക്ടര്‍

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം ബൂത്തില്‍ വിവിപാറ്റില്‍ ചിഹ്നം മാറി വോട്ട് വീണതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. വീണ്ടും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരിക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ടെസ്റ്റ് വോട്ട് ചെയ്യുന്നതിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ വോട്ട് രേഖപ്പെടുത്താതെ പരാതിക്കാരി പിന്മാറി. ഇവര്‍ക്ക് ശേഷം വോട്ട് രേഖപ്പെടുത്തിയ ആര്‍ക്കും ഇത്തരത്തിലുള്ള പ്രശ്നമുണ്ടായില്ലെന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വോട്ടിംഗ് മെഷീനുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിട്ടുള്ളത്.

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാർഥികൾ പഞ്ചായത്ത് അധികാരികളായി ; വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് ബാലപഞ്ചായത്ത്

തിരുവല്ല : തദ്ദേശഭരണ സ്ഥാപനങ്ങളും അവയുടെ പ്രവർത്തനങ്ങളും സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നെടുമ്പ്രം പഞ്ചായത്തും പുളിക്കിഴ് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ബാലപഞ്ചായത്ത് പദ്ധതി നടപ്പിലാക്കി. ശ്രീലക്ഷ്മി എസ്. പ്രസിഡണ്ടും ആരവ് കൃഷ്ണൻ...

പുളിക്കീഴ് പാലത്തിന് സമീപം റോഡ് മധ്യത്തിൽ കുഴി: ഇന്ന് വൈകിട്ട് മെറ്റിലിട്ട് താൽക്കാലിക പരിഹാരം കണ്ടു

തിരുവല്ല: ഉന്നത നിലവാരത്തിൽ നവീകരിച്ച സംസ്ഥാന പാതയിലെ മധ്യത്തിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. തിരുവല്ല- കായംകുളം സംസ്ഥാന പാതയിൽ പുളിക്കീഴ് പാലത്തിന് സമീപം  റോഡ് മധ്യത്തിൽ ഒരടിയിലധികം വലിപ്പത്തിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്. പൊടിയാടി...
- Advertisment -

Most Popular

- Advertisement -