Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeEducationപത്താംതരം തുല്യതാ...

പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ

തിരുവനന്തപുരം : 2025 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ 18 വരെ നടത്തുന്നു. പരീക്ഷാ ഫീസ് 26 മുതൽ ഒക്ടോബർ 7 വരെ പിഴയില്ലാതെയും 8 മുതൽ 9 വരെ പിഴയോടുകൂടിയും പരീക്ഷാ കേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ) അടയ്ക്കാം.

അപേക്ഷകൻ ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയതിന് ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകൾ ഉൾപ്പെടെ പരീക്ഷാ ഫീസ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ഒടുക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: xequivalency.kerala.gov.in.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രളയം മനുഷ്യ നിര്‍മിതം : മന്ത്രിയുടെ സംഭാഷണം പുറത്തുവിട്ട് മാത്യു കുഴൽനാടൻ

കോട്ടയം : 2018 ലെ പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎല്‍എ.തെളിവായി ഒന്നാം പിണറായിസർക്കാരിലെ ജലസേചനവകുപ്പു മന്ത്രിയും നിലവിലെ വൈദ്യുതി വകുപ്പുമന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു . തോട്ടപ്പള്ളി...

പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന എടുത്തെറിഞ്ഞയാൾ മരിച്ചു

മലപ്പുറം : പുതിയങ്ങാടി മസ്ജിദ് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന എടുത്തെറിഞ്ഞയാൾ മരിച്ചു.ഏഴൂർ സ്വദേശി കൃഷ്ണൻ കുട്ടി (58) ആണ് മരിച്ചത്. നേര്‍ച്ചയ്ക്കിടെ ജാറത്തിന് മുന്‍പില്‍ വെച്ച് ഇടഞ്ഞ ശ്രീകുട്ടന്‍ എന്ന ആന തുമ്പിക്കൈയില്‍...

മെറിറ്റ് -2025

- Advertisment -

Most Popular

- Advertisement -