Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വര്‍ണപ്പാളി...

ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി

തിരുവനന്തപുരം : ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. തന്റെ കൈവശം ലഭിച്ചത് ചെമ്പു പാളിയാണെന്ന് ദേവസ്വം വിജിലന്‍സിന് അദ്ദേഹം മൊഴി നല്‍കി.

രേഖാമൂലമാണ് ചെമ്പുപാളി തനിക്ക് കൈമാറിയത്. ഉദ്യോഗസ്ഥ വീഴ്ചയില്‍ തനിക്ക് പങ്കില്ല. കൃത്യമായി കത്തു നല്‍കി ദേവസ്വം അധികൃതരുടെ അനുമതിയോടെയാണ് ചെമ്പുപാളി കൊണ്ടുപോയത്. താന്‍ സ്വന്തം നിലയില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. രേഖാമൂലമാണ് ഇതെല്ലാം കൈപ്പറ്റിയതെന്നും അദ്ദേഹം മൊഴി നല്‍കിയതായാണ് സൂചന.

പണപ്പിരിവ് നടത്തിയെന്ന ആരോപണവും ഉണ്ണികൃഷ്ണന്‍ പോറ്റി നിഷേധിച്ചു. ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: വിദ്യാധരൻ മാസ്റ്റർക്കും വേണുജിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം

തിരുവനന്തപുരം : കേരളത്തിന്റെ  സംഗീതജ്ഞൻ  വിദ്യാധരൻ മാസ്റ്ററേയും, കൂടിയാട്ടത്തെ വിശ്വകലാ അംഗീകാരത്തിലേക്കുയർത്താൻ മുൻനിന്ന് പ്രവർത്തിച്ച വേണുജിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തുക. കായിക മേഖലയിലെ...

ശ്വേതാ മേനോനെതിരെ കേസ് : അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന് പരാതി

കൊച്ചി : നടി ശ്വേത മേനോനെതിരെ കേസ്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്നാണ് കേസ്.മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. എറണാകുളം സിജെഎം കോടതിയുടെ നിർദേശ...
- Advertisment -

Most Popular

- Advertisement -