Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടാരക്കര ഗണപതി...

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രസാദനിർമ്മാണം : ദേവസ്വം എ.ഒയ്ക്കും മേൽശാന്തിക്കും  നോട്ടീസ് നൽകും

കൊല്ലം : കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ അനധികൃത പ്രസാദ നിർമ്മാണവുമായി ബന്ധപ്പെട്ട് ദേവസ്വം എ.ഒയ്ക്കും മേൽശാന്തിക്കും  നോട്ടീസ് നൽകും. ദേവസ്വം അസി. കമ്മീഷണറാണ് നോട്ടീസ് നൽകുന്നത്. കീഴ്ശാന്തി ചുമതല വഹിക്കുന്നയാൾക്കും നോട്ടീസ് നൽകും. വിശദീകരണം ലഭിച്ച ശേഷം ആകും തുടർ നടപടി ഉണ്ടാകുക. കൃത്രിമ പ്രസാദ നിർമ്മാണം കണ്ടെത്തിയ സ്ഥലങ്ങളിൽ ഇന്നലെ ദേവസ്വം വിജിലൻസ് പരിശോധന നടത്തിയിരുന്നു. 

സംഭവത്തിൽ, ദേവസ്വം വിജിലൻസ് ഇന്നലെ അന്വേഷണം തുടങ്ങിയിരുന്നു. അനധികൃതമായി കരിപ്രസാദ നിർമ്മാണം നടന്ന വാടക വീട്ടിൽ പരിശോധന നടത്തിയിരുന്നു. ക്ഷേത്രത്തോട് ചേർന്ന ദേവസ്വം ബോർഡ് കോർട്ടേഴ്സിന് മുകളിലാണ് കറുത്ത പൊടി അടക്കം ഉപയോഗിച്ച് കരി പ്രസാദം തയ്യാറാക്കിയിരുന്നത്. ഗണപതി ഹോമത്തിൻ്റെ ദ്രവ്യങ്ങൾ ഉപയോഗിച്ച് നിർമ്മിക്കേണ്ട കരിപ്രസാദമാണ് കവറുകളിലാക്കിയ കറുത്ത പൊടി ഉപയോഗിച്ച് നിർമ്മിച്ചിരുന്നത്.

ശാന്തിമാർ താമസിക്കുന്ന കോർട്ടേഴ്സിന് മുകളിലായിരുന്നു അനധികൃത നിർമ്മാണം. ബിജെപി, ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസെത്തി കഴിഞ്ഞ ദിവസം കെട്ടിട്ടം പൂട്ടിയിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ കരി പ്രസാദവും ചന്ദനവും നിർമ്മിച്ചിരുന്ന വാടക വീടാണ് സീൽ ചെയ്തത്. 

എന്നാൽ പ്രസാദം നിർമ്മിച്ചിരുന്നവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫരീദാബാദിൽ പിടിയിലായ വനിതാ ഡോക്ടർ ജെയ്‌ഷെയുടെ വനിതാ വിഭാ​ഗം മേധാവി

ന്യൂഡൽഹി : കഴിഞ്ഞ ദിവസം ഫരീദാബാദിൽ വച്ച്‌ പിടിയിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദ് ജെയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗത്തിന് രൂപംനൽകാൻ ചുമതലപ്പെട്ടയാളെന്ന് വിവരം.ഫരീദാബാദിൽ വൻ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ടാണ് ഇവർ അറസ്റ്റിലായത്....

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം : ഹൈക്കോടതി ഇടപെട്ടു

കൊച്ചി : ജാമ്യം നൽകിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വിഷയം ഗൗരവമായെടുത്ത് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ‍ പ്രതിഭാഗം അഭിഭാഷകരോട് കോടതി നിര്ദേശിച്ചു . പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ...
- Advertisment -

Most Popular

- Advertisement -