Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsപച്ചക്കറി കൃഷി...

പച്ചക്കറി കൃഷി പദ്ധതിയുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്

നെടുമ്പ്രം : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുരക്ഷിത പച്ചക്കറി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെറസിലും മുറ്റത്തും പച്ചക്കറി കൃഷി പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്. കാർഷിക കർമ്മ സേന വഴിയാണ് പദ്ധതി നടപ്പാക്കുന്നത് .സർക്കാർ അംഗീകൃത എച്ച് ഡി പി ഇ ചട്ടിയിൽ തൈകളും,പോട്ടിങ് മിശ്രിതവും 75% സബ്സിഡിയിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാകും . ചട്ടികളിൽ വളവും പച്ചക്കറി തൈകളും ലഭിക്കും . കൃഷി അസിസ്റ്റൻറ് ജലജാ റാണി പദ്ധതി വിശദീകരണം നടത്തി . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്നകുമാരി ഉദ്ഘാടനം നിർവഹിച്ചു . വിവിധ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻമാർ , വാർഡംഗങ്ങൾ , കൃഷി ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രഗവണ്മെന്റ്

ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമെൻ പ്രസിഡന്റ് റാഷദ് അൽ അലിമി അനുമതി നൽകിയതായി റിപ്പോർട്ടുകൾ...

അർജുന് വേണ്ടി സുപ്രീം കോടതിയിൽ ഹർജി : സൈന്യം എത്താൻ വൈകുന്നു

ബെംഗളൂരു : ഉത്തരകന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു . ഷിരൂരിൽ ഇന്ന് റെഡ് അലർട്ട് ഉള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ബെലഗാവിയില്‍നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക്...
- Advertisment -

Most Popular

- Advertisement -