Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ രണ്ട്...

കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകം

കണ്ണൂർ : കണ്ണൂർ കുറുമാത്തൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന .കുഞ്ഞിനെ അമ്മ മുബഷിറ കിണറ്റിൽ എറിഞ്ഞു കൊന്നതെന്നാണ് വിവരം .സംഭവത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് മുബഷിറയെ കസ്റ്റഡിയിൽ എടുത്തിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ കിണറ്റിൽ വീണ് മരിച്ചത്.കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറുകയും അബദ്ധത്തിൽ കിണറ്റിൽ വീഴുകയുമായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. ഇരുമ്പുഗ്രില്ലും ആൾമറയുമുള്ള കിണറാണ്. വലയുമുണ്ട്. അയൽവാസി കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മരത്തിൻ്റെ  ശിഖരം മുറിയ്ക്കുന്നതിനിടെ പക്ഷാഘാതം. 49 കാരനെ സുരക്ഷിതമായി താഴെയിറക്കി അഗ്നിശമനസേന

പത്തനംതിട്ട : മരത്തിൻ്റെ മുകളിലെ ശിഖരം മുറിയ്ക്കുന്നതിനിടെ പക്ഷാഘാതം സംഭവിച്ച  49 കാരനെ മരത്തിൽ നിന്ന് സുരക്ഷിതമായി താഴെയിറക്കി അഗ്നിശമനസേന. വി - കോട്ടയം അന്തിച്ചന്ത ജംഗ്ഷന് സമീപം എൻ. ജെ. സ്പൈസസ്...

കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഖലിസ്ഥാൻ ഭീഷണി

ഒട്ടാവ : വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഭീഷണിയുമായി ഖലിസ്ഥാന്‍ സംഘടന. കോൺസുലേറ്റ് ഓഫിസ് ഉപരോധത്തിലൂടെ പിടിച്ചെടുക്കുമെന്ന് ഖലിസ്ഥാൻ ഭീകരസംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് പ്രഖ്യാപിച്ചു .വ്യാഴാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും കോൺസുലേറ്റിലേക്ക്...
- Advertisment -

Most Popular

- Advertisement -