Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബസിലെ...

കെഎസ്ആർടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന്‌ പോലീസ്. സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്.

സംഭവത്തിന് ദിവസങ്ങൾക്കു ശേഷം പോലീസ് ഇന്ന് രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്. പരിശോധനയില്‍ ക്യാമറയുടെ ഡിവിആര്‍ ലഭിച്ചെങ്കിലും ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ താൻ ബസ് ഓടിച്ചിരുന്ന സമയത്ത് ബസ്സിലെ മൂന്ന് ക്യാമറകളും പ്രവർത്തിക്കുന്നുണ്ടായിരുന്നുവെന്ന് ഡ്രൈവർ യദു പ്രതികരിച്ചു. അതേസമയം മെമ്മറി കാർഡ് കാണായത് അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 14-09-2024 Karunya KR-671

1st Prize Rs.80,00,000/- KS 475528 (KOTTAYAM) Consolation Prize Rs.8,000/- KN 475528 KO 475528 KP 475528 KR 475528 KT 475528 KU 475528 KV 475528 KW 475528 KX 475528...

മോട്ടോര്‍ വാഹന വകുപ്പിന്റെ ജനകീയ സദസ്സ് : ആലപ്പുഴ നിയോജക മണ്ഡലത്തിൽ 24 ന്

ആലപ്പുഴ : ബസ് സര്‍വീസ് കാര്യക്ഷമമാക്കാനും ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കാനും മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജനകീയ സദസ്സ് ആലപ്പുഴ നിയോജക മണ്ഡലത്തിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ഓഗസ്റ്റ്...
- Advertisment -

Most Popular

- Advertisement -