Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsലെന്‍സ്‌ഫെഡ് ജില്ലാ...

ലെന്‍സ്‌ഫെഡ് ജില്ലാ സമ്മേളനം സമാപിച്ചു

തിരുവല്ല: എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) 14ാം ജില്ലാ സമ്മേളനം സമാപിച്ചു. തിരുവല്ല ശാന്തിനിലയം ഓഡറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം മുന്‍ ജയില്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബില്‍ടെക് ജി ജയകുമാര്‍ അധ്യക്ഷത വഹിച്ചു.

പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ ടൗണ്‍ പ്ലാനര്‍ അരുണ്‍ ജി എന്നിവര്‍ മുഖ്യാതിഥികളായി. ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ലെന്‍സ്‌ഫെഡ് ജില്ലാ സെക്രട്ടറി രശ്മി വിനോദ്, ജില്ലാ ട്രഷറര്‍ സുധീര്‍ കെ എന്നിവര്‍ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം ലെന്‍സ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബില്‍ടെക് ജി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ഗിരീഷ് കുമാര്‍ ടി, മുഖ്യപ്രഭാഷണം നടത്തി. വിഡി ജയകുമാര്‍, ഉണ്ണികൃഷ്ണന്‍ ടി ആര്‍, കുര്യന്‍ ഫിലിപ്പ്, നന്ദകുമാര്‍ വര്‍മ്മ, ലിജോ വര്‍ഗീസ്,  വിഷ്ണു വി, മനോജ് കുമാര്‍ കെ എന്നിവര്‍ പ്രസംഗിച്ചു.

കെ- സ്മാര്‍ട്ടും സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ സംവിധാനവും കെട്ടിട നിര്‍മാണ രംഗത്ത് വേഗത കൂട്ടിയോ, നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കാനും വിലനിയന്ത്രണ സംവിധാനത്തിനുമായി എന്തെല്ലാം ചെയ്യാം, 2025ലെ ബില്‍ഡിങ് റൂള്‍ അമന്റ്‌മെന്റ് കെട്ടിട നിര്‍മാണ മേഖലയ്ക്ക് ഉണര്‍വേകുമോ, നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍ തുടങ്ങിയ കാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. ജില്ലയിലെ 300 എന്‍ജിനിയര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വർണ്ണപ്പാളി വിവാദം : സഭയിൽ നടുത്തളത്തിലിറങ്ങി ശരണം വിളിച്ച് പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം .ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിഷയം ഉന്നയിച്ചു.എന്നാൽ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം...

വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയെ  മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമാണെന്ന് സംശയം

കോട്ടയം : വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മന്നത്തുകര മുല്ലശ്ശേരിയിൽ വിപിൻ നായർ (52 ) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. വിപിന്‍...
- Advertisment -

Most Popular

- Advertisement -