Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വര്‍ണക്കൊള്ള...

ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ തിരുവാഭരണം കമ്മീഷണര്‍  എസ് ബൈജുവിനെ  അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിനെ  പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.  ദ്വാരപാലക പാളികള്‍ കടത്തിയ കേസില്‍ ഏഴാം പ്രതിയാണ് ബൈജു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന നാലാമത്തെ അറസ്റ്റാണിത്.

2019 ജൂലൈ 19ന് പാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോര്‍ഡില്‍ സ്വര്‍ണ്ണം ഉള്‍പ്പടെ അമൂല്യ വസ്തുക്കളുടെ പൂര്‍ണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂര്‍വം വിട്ടു നിന്നെന്നാണ് വിവരം. ദ്വാരപാലക കേസില്‍ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ച വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്‌ഐടി നിഗമനം.

ഇദ്ദേഹം തിരുവാഭരണം കമ്മീഷണര്‍ ആയിരുന്ന സമയത്താണ് സ്വര്‍ണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തി പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. ബൈജുവിനെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. സ്വര്‍ണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഇദ്ദേഹവും ഒപ്പിട്ടിരുന്നു. 2019ല്‍ ദ്വാരപാലക പാളികള്‍ ഇളക്കുന്ന സമയത്ത് ഇദ്ദേഹം കൃത്യമായി മേല്‍നോട്ടം വഹിക്കാതിരുന്നത് ചുമതലയില്‍ വരുത്തിയ വീഴ്ചയാണെന്ന്  എസ്‌ഐടി കണ്ടെത്തി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അജ്ഞാത പുരുഷമൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ  – ഉറ്റവരെ തേടുന്നു

അടൂർ: അജ്ഞാത പുരുഷന്റെ മൃതശരീരം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുന്നു. 72 വയസ്സ് പ്രായം തോന്നുന്നതും, സ്വദേശം തിരിച്ചറിഞ്ഞിട്ടില്ലാത്തതുമാണ്. ഈ മാസം 11 ന് പകൽ രണ്ടു മണിയോടെ അടൂർ ഗവൺമെൻറ്...

ദർശന പുണ്യമായി ചക്കുളത്തുകാവിൽ നാരീപൂജ

ചക്കുളത്തുകാവ്:  ചക്കുളത്തുകാവിൽ ശ്രീ  ഭഗവതി ക്ഷേത്രത്തിൽ നാരീപൂജ ചടങ്ങ് നടന്നു. സ്ത്രീകളെ  ദേവതാ സങ്കല്‍പ്പമായി കരുതി ആചര വിധിപ്രകാരം പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ദേവിക്ക് അഭിമുഖമായി ഇരുത്തി പാദം കഴുകി പൂജിക്കുന്ന ചടങ്ങിനാണ്...
- Advertisment -

Most Popular

- Advertisement -