Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsബൈക്ക് യാത്രക്കാരന്‍റെ...

ബൈക്ക് യാത്രക്കാരന്‍റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് മോഷണം :  തട്ടിയത് മൂന്ന് ലക്ഷം രൂപ

തൃശ്ശൂർ: കാറിൽ എത്തിയ സംഘം ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് മൂന്നുലക്ഷം രൂപ കവർന്നതായി പരാതി. വാടാനപ്പള്ളിയിൽ ഗോൾഡ് പോളിഷിംഗ് സ്ഥാപനം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി അക്ഷയ്യടെ കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തതായി പറയുന്നത്.

ചാഴൂർ മുതൽ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകിൽ കാർ പിന്തുടർന്നിരുന്നതായും പരാതിയില്‍ പറയുന്നു. മുറ്റിച്ചൂർ വച്ചാണ് കാറിൽ ഉണ്ടായിരുന്നവർ ഇയാളുടെ മുഖത്തേക്ക് സ്പ്രേ അടിച്ച് കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. സംഭവത്തില്‍  അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ നഗരത്തിലെ കനാൽ കരകളിലുള്ള താൽക്കാലിക ഷോപ്പുകൾ 25-നുള്ളിൽ നീക്കം ചെയ്യണം

ആലപ്പുഴ : സ്വദേശി ദര്‍ശൻ,കനാല്‍ നവീകരണം  എന്നീ  പദ്ധതികളുടെ ഭാഗമായി ആലപ്പുഴ നഗരത്തിലെ  കനാല്‍ കരകളിലുള്ള എല്ലാ താല്‍ക്കാലിക ഷോപ്പുകളും, വിവിധ യൂണിയന്‍ ഓഫീസുകളും, വേസ്റ്റ് കമ്പോസ്റ്റ് യൂണിറ്റുകളും ഫെബ്രുവരി 25നുള്ളില്‍ നീക്കം...

അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും: കേന്ദ്രമന്ത്രി

ന്യൂഡൽഹി : അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഡിക്കല്‍ ഇന്‍ഷുറന്‍സ്  ഏര്‍പ്പെടുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അതിനുള്ള തയാറെടുപ്പിലാണെന്നും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു. രാജസ്ഥാനിലെ ബലോത്രയില്‍ നടക്കുന്ന അഖില ഭാരതീയ അധിവക്ത പരിഷത്തിന്റെ ദേശീയ...
- Advertisment -

Most Popular

- Advertisement -