Thursday, July 2, 2026
No menu items!

subscribe-youtube-channel

HomeNews14 വയസ്സുകാരിയെ...

14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട : തിരുവല്ലയിൽ പതിനാലുകാരിയെ  പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയും, കൂടെ ഉണ്ടായിരുന്ന ഒന്നര വയസ്സുകാരിയെ ഉപദ്രവിച്ചതായും  പറയുന്നു. തിരുവല്ല കുറ്റൂരിലാണ് സംഭവം.

ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ 14 കാരിയാണ് പീഡനത്തിനിരയായത്. സംഭവസമയത്ത് മാതാപിതാക്കൾ ജോലിക്കുപോയിരിക്കുകയായിരുന്നു. ഈ അവസരം മുതലെടുത്താണ് പ്രതികൾ വീട്ടിൽ കയറി ക്രൂരത നടത്തിയത്.  വീട്ടിനുള്ളിലെ  ബഹളം കേട്ട്  നാട്ടുകാർ ഓടി എത്തി പ്രതികളെ പിടികൂടി  പൊലീസിൽ ഏൽപ്പിച്ചു. പ്രതികൾക്കെതിരെ പോക്സോ  വകുപ്പ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെറിറ്റ് -2025

തിരുവല്ല : എംസിഎ നിരണം മേഖല സമിതിയുടെ നേതൃത്വത്തിൽ ഏറ്റവും ഉയർന്ന മാർക്കോടുകൂടി പാസായ കുട്ടികളെ അനുമോദിക്കുന്ന "മെറിറ്റ് -2025" ബഥനി സന്യാസിനി സമൂഹത്തിന്റെ തിരുവല്ല പ്രൊവിൻസ് മദർ പ്രൊവിൻഷ്യൽ സിസ്റ്റർ ശാന്തി...

നിതിൻ രാജിന്‍റെ മരണം : പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചു

കണ്ണൂർ : അഞ്ചരക്കണ്ടി ബിഡിഎസ് കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.സംഭവത്തിൽ പോലീസ്...
- Advertisment -

Most Popular

- Advertisement -