Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsയുവതിയുടെ ലൈം​ഗിക...

യുവതിയുടെ ലൈം​ഗിക പീഡനപരാതിക്ക് പിന്നാലെ നീർണായക നീക്കവുമായി രാഹുൽ

തിരുവനന്തപുരം: യുവതിയുടെ ലൈം​ഗിക പീഡന പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യത്തിന് നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മുൻകൂർ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവർ പരിശോധിക്കുന്നത്. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചർച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകർപ്പും കേസിന്‍റെ സ്വഭാവവും പരിഗണിച്ചശേഷം തുടർ നടപടി ആലോചിക്കുമെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെപിസിസി  അധ്യക്ഷൻ കെ സുധാകരന്‍ രംഗത്ത് വന്നിരുന്നു. ഉയരുന്ന ആരോപണങ്ങളിൽ രാഹുൽ നിരപരാധിയാണ് എന്നായിരുന്നു കെ സുധാകരന്‍റെ പ്രതികരണം.

പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന പേരിൽ രാഹുലിനെതിരെ കേസെടുത്തിരുന്നു. എന്നാൽ പരാതിയൊന്നും ലഭിച്ചിരുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ ഇന്ന് പരാതി നൽകിയിരുന്നു. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ പരാതിയിലെ ആവശ്യം.

അതേസമയം  യുവതി ലൈം​ഗിക പീഡന പരാതി നൽകിയതിന് പിന്നാലെ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളംകാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെ രാഹുൽ പ്രതികരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് 6 വയസ്സ്കാരിക്ക്  ആദരവ്

കുറ്റൂർ/തിരുവല്ല: ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് 6 വയസ്സ് കാരിക്ക് യൂത്ത് കോൺഗ്രസ്‌ ആദരവ്. കഥകളിയിലെ 24 അടിസ്ഥാന ഹസ്ത മുദ്രകൾ, മുദ്രാനാമങ്ങൾ തെറ്റാതെ  26 സെക്കന്റ്‌ 5 മില്ലി സെക്കന്റ്‌ കൊണ്ട്...

പ്രൊഫ പി മാധവൻ പിള്ള അനുസ്മരണവും “മാധവം “പുരസ്കാര സമർപ്പണവും 28ന്

ചങ്ങനാശ്ശേരി: സാഹിത്യ കാരൻ പ്രൊഫ. പി മാധവൻ പിള്ള യുടെ രണ്ടാം ചരമ വാർഷികവും, മാധവം പുരസ്‌കാര സമർപ്പണസമ്മേളനവും 28ന് 3.30ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കേരള സർവ്വ കലാശാല...
- Advertisment -

Most Popular

- Advertisement -