Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണ്ണക്കൊള്ള...

ശബരിമല സ്വർണ്ണക്കൊള്ള : എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ല – വി ഡി സതീശൻ

കോഴിക്കോട്: ശബരിമല സ്വർണ്ണക്കൊള്ളയിലെ അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് ഒരു അവകാശവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം നടക്കുന്നത് ഹൈക്കോടതി ഇടപെടലിൽ ആണ്. കടകംപള്ളിയുടെ ചോദ്യം ചെയ്യലും അറസ്റ്റും നീട്ടിക്കൊണ്ട് പോകാനാണ് സർക്കാരിന്റെ ശ്രമം.

പ്രത്യേക അന്വേഷണ സംഘത്തിന് മേൽ സമ്മർദം ചെലുത്താനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. അയ്യപ്പൻ്റെ സ്വർണം മോഷ്ടിച്ചവർക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തതെന്ന് ചോദിച്ച അദ്ദേഹം കേരളത്തെ അതിദാരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപനം നടത്തിയത് വെറും പി ആർ സ്റ്റണ്ടാണെന്നും പറഞ്ഞു.

ദില്ലിയിൽ പോയി മോദിയുടെയും അമിത്ഷായുടെയും മുമ്പിൽ കുനിഞ്ഞ് നിൽക്കുകയാണ് പിണറായി വിജയന്റെ പ്രധാന പരിപാടിയെന്നും വിഡി സതീശൻ പറഞ്ഞു. എവിടെ ഒപ്പിടാൻ പറഞ്ഞാലും അവിടെ ഒപ്പിടും. ബിജെപിയെ ഭയന്നാണ് സിപിഎം ഭരിക്കുന്നത്. പണ്ടും പല പാലവും ഉണ്ടായിരുന്നു. ബ്രിട്ടാസ് പുതിയ പാലമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം മെഡിക്കല്‍ കോളജില്‍ ആധുനിക പൊതുശ്മശാനം ഉദ്ഘാടനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ആധുനിക പൊതുശശ്മാനത്തിന്റെ നിർമ്മാണ ഉദ്ഘാടനം വ്യാഴാഴ്ച  നടക്കും. നിർമ്മാണം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽപ്പെടുന്ന കോട്ടയം സർക്കാർ...

Kerala Lotteries Results : 30-01-2025 Karunya Plus KN-558

1st Prize Rs.8,000,000/- PM 108857 (CHITTUR) Consolation Prize Rs.8,000/- PA 108857 PB 108857 PC 108857 PD 108857 PE 108857 PF 108857 PG 108857 PH 108857 PJ 108857...
- Advertisment -

Most Popular

- Advertisement -