Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടകരുമായി...

ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു: ഡ്രൈവർക്ക് പരിക്ക്

പത്തനംതിട്ട:  നിലയ്ക്കൽ – പമ്പ റോഡിൽ അട്ടത്തോടിന് സമീപം  കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. ശബരിമല തീർത്ഥാടകരാണ്  രണ്ട് ബസിലും ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. നിലയ്ക്കൽ – പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസ്സുകൾ ആയിരുന്നു ഇവ രണ്ടും. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തീർത്ഥാടകരെ മറ്റു വാഹനങ്ങളിൽ നിലയ്ക്കലേക്കും പമ്പയിലേക്കും എത്തിച്ചു. അപകടത്തെ തുടർന്ന് നിലയ്ക്കൽ – പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ : കാളിന്ദി എക്സ്പ്രസ് അപകടത്തിൽപ്പെടുത്താൻ ശ്രമം

കാണ്‍പുര്‍ : റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ വെച്ച് ട്രെയിന്‍ മറിക്കാന്‍ ശ്രമം.കാൺപൂരിൽ ബർരാജ്പൂരിനും ബിൽഹൗറിനും ഇടയിൽ തിങ്കളാഴ്ച രാവിലെ 08.20-ഓടെ ആയിരുന്നു സംഭവം.പ്രയാഗ്‌രാജ്-ഭിവാനി കാളിന്ദി എക്‌സ്പ്രസ് അപകടത്തിൽപ്പെടുത്താനായിരുന്നു ശ്രമം നടന്നത്. ട്രാക്കിൽ...

തൊഴിലാളി ആത്മഹത്യ : വ്യാവസായിക വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

തിരുവല്ല : വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവിന്റെ മണ്ഡലത്തിലെ ഇരുമ്പനം ട്രാക്കോ കേബിൾ കമ്പനി യിൽ പതിനൊന്നു  മാസമായി ശമ്പളം മുടങ്ങിയത് കാരണം തൊഴിലാളി പി.ഉണ്ണി ആത്മഹത്യ ചെയുവാനിടയായ സംഭവത്തിൽ സമാന...
- Advertisment -

Most Popular

- Advertisement -