Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiനവജാത ശിശുവിന്റെ...

നവജാത ശിശുവിന്റെ മരണം ശ്വാസം മുട്ടിച്ച്

കൊച്ചി : കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ  കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതിയുടെ മൊഴി. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിന്റെ വായിൽ തുണി തിരുകി കഴുത്തിൽ ഷാളിട്ട് മുറുക്കി. 8 മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇട്ടു. ആത്മഹത്യ ചെയ്യാൻ തുനിഞ്ഞുവെന്നും യുവതി പൊലീസിന് മൊഴി നൽകി.

വിശദമായ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും.യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രമേ ആൺ സുഹൃത്തിനെതിരെ കേസെടുക്കുകയുള്ളൂ. യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട്‌ തേടിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാളം ഇനി ഭരണഭാഷ: ബില്ലിൽ ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷ ബില്ലിൽ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിട്ടു. ഗവര്‍ണര്‍ അംഗീകാരം നൽകിയതോടെ നിയമം വൈകാതെ പ്രാബല്യത്തിലാകും. മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് സാംസ്കാരിക...

റബർതോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കാസർകോഡ് : കാസർകോഡ് കൊളത്തൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി.ജനാര്‍ദനൻ എന്നയാളുടെ റബര്‍ തോട്ടത്തില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ബുധനാഴ്ച രാവിലെ പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 23...
- Advertisment -

Most Popular

- Advertisement -