Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂര്‍ പഞ്ചായത്തിൽ...

കുറ്റൂര്‍ പഞ്ചായത്തിൽ കള്ളവോട്ട് തടയാന്‍ ശ്രമിച്ച സ്ഥാനാര്‍ത്ഥിക്കും ബൂത്ത് ഏജന്റിനും നേരെ ആക്രമണം

തിരുവല്ല: കുറ്റൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കള്ളവോട്ട് തടയാന്‍ ശ്രമിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്കും ബൂത്ത് ഏജന്റിനും നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ആധാര്‍ അടക്കമുള്ള രേഖകള്‍ ഇല്ലാതെ വോട്ട് ചെയ്യാന്‍ എത്തിയ സിപിഎം പ്രവര്‍ത്തകനായ ജോബിയെ ബിജെപി ബൂത്ത് ഏജന്റായ ജിത്തു വോട്ട് ചെയ്യുന്നതില്‍ നിന്നും തടഞ്ഞു.

ഇതേ തുടര്‍ന്ന് ജോബിയും സിപിഎം പ്രാദേശിക നേതാവായ വിശാഖനും ചേര്‍ന്ന് ജിത്തുവിനെ മര്‍ദ്ദിച്ചു. ഇത് തടയാന്‍ എത്തിയ സ്ഥാനാര്‍ഥി പ്രസന്ന സതീഷിനെ വിശാഖ് പിന്നാലെ എത്തി കൈയില്‍ പിടിച്ച് വലിച്ച് എറിഞ്ഞ ശേഷം ചവിട്ടി വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ പ്രസന്ന സതീഷ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെഹ്‌റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന്

ആലപ്പുഴ : എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.29.785 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് അലന്‍ മൂന്നുതൈക്കല്‍, എയ്ഡന്‍ മൂന്നുതൈക്കല്‍,...

റിപ്പോര്‍ട്ടര്‍ ടിവി  ഓഫീസിന്  നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ഓഫീസിന്  നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്‍, തൃശൂര്‍ അസംബ്ലി...
- Advertisment -

Most Popular

- Advertisement -