Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവൈക്കത്ത് അഷ്ടമി...

വൈക്കത്ത് അഷ്ടമി : ഭക്തിയുടെ നിറവിൽ ആയിരങ്ങൾ

കോട്ടയം : വ്യാഘ്രപാദ മഹര്‍ഷിക്ക് പരമേശ്വര ദര്‍ശനം ലഭിച്ചതിന്റെ പുണ്യസ്മരണയില്‍ ആയിരങ്ങള്‍ വൈക്കത്ത് അഷ്ടമി തൊഴുതു. പുലര്‍ച്ചെ നാലരമുതല്‍ വൈക്കത്തപ്പനെ തൊഴാനായി നാലു ഗോപുരങ്ങളിലും നീണ്ടനിര ആയിരുന്നു. അഷ്ടമി പ്രാതല്‍ ഊട്ടുപുരയില്‍ പത്തരയോടെ ആരംഭിച്ചു.

ഉദയനാപുരത്തപ്പന്റെ പ്രൗഢഗംഭീരമായ വരവ് രാത്രി 11ന്. ഭക്തര്‍ നാളെ പുലര്‍ച്ചെ 2ന് അഷ്ടമി വിളക്ക് തൊഴുത് വലിയ കാണിക്ക അര്‍പ്പിക്കും. 3.30ന് ആണ് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പു ചടങ്ങ്. വൈകിട്ട് 6ന് ആറാട്ടെഴുന്നള്ളിപ്പ്. രാത്രി 11ന് ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കൂടിപ്പൂജ വിളക്ക്. ഞായറാഴ്ച രാവിലെ 11നു മുക്കുടി നിവേദ്യം. ഇതോടെ അഷ്ടമി ഉത്സവത്തിന് കൊടിയിറങ്ങും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണ്ണ കൊള്ള കേസ് : അന്വേഷണസംഘം വിപുലീകരിക്കും

കൊച്ചി : ശബരിമല സ്വർണ്ണ കൊള്ള കേസ് ആന്വേഷിക്കുന്ന എസ്ഐടിയുടെ സംഘം വിപുലീകരിക്കും.ഇതിനുള്ള അനുമതി ഹൈക്കോടതി നൽകി .അന്വേഷണ സംഘത്തിൽ 2 സിഐമാരെ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന്...

പ്ലസ്സ് വൺ മൂന്നാം അലോട്ട്‌മെൻറ്: പ്രവേശനം ജൂൺ 29 മുതൽ ജൂലൈ 3 വരെ

തിരുവനന്തപുരം : പ്ലസ്സ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസൾട്ട് ജൂൺ 29 ന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ...
- Advertisment -

Most Popular

- Advertisement -