Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ...

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി

പാലക്കാട്‌: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു കിലോമീറ്ററോളം രോ​ഗബാധിത പ്രദേശമാണ്.

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായാണ് നിയന്ത്രണം.

രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്ന നാല് ഗ്രാമപഞ്ചായത്തുകളെ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പൂർണ്ണമായി നിർത്തിവെക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ .മൻമോഹൻ സിംഗിന്റെ സംസ്കാരം ഇന്ന്

ന്യൂഡൽഹി : അന്തരിച്ച മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാരം ഇന്ന്.രാവിലെ 11.45ന് നിഗംബോധ്ഘാട്ടിലാണ് അന്ത്യകർമം. പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.രാവിലെ കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്ന പൊതുദർശനത്തിനു ശേഷം ഭൗതികശരീരം വിലാപ യാത്രയായി...

നെഹ്‌റു ട്രോഫി വള്ളംകളി: ക്യാപ്റ്റൻസ് ക്ലിനിക്ക് ഉദ്ഘാടനം

ആലപ്പുഴ: ഓഗസ്റ്റ് 10-ന് നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കു മുന്നോടിയായുള്ള  ക്യാപ്റ്റന്‍സ് ക്ലിനിക്കിൻ്റെ ഉദ്ഘാടനം  ജില്ല കളക്ടര്‍ അലക്സ് വർഗീസ് നിർവഹിച്ചു. മുന്‍ എം.എല്‍.എയും  ചീഫ് കോ ഓര്‍ഡിനേറ്ററുമായ സി.കെ.സദാശിവന്‍ അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -