Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിലെ ദേവസ്വം...

ശബരിമലയിലെ ദേവസ്വം ഭണ്ഡാരത്തിൽ നിന്ന് പണം അപഹരിച്ചതിന് ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല: ശബരിമലയിലെ ദേവസ്വം ഭണ്ഡാരത്തിൽ നിന്ന് പണം അപഹരിച്ചതിന്  ദേവസ്വം താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. തൃശൂർ ശ്രീനാരായണപുരം വെമ്പനല്ലുർ സ്വദേശി കെ ആർ രതീഷിനെ (43)യാണ് സന്നിധാനം പോലീസ് പിടികൂടിയത്. ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 23130 രൂപയും കണ്ടെടുത്തു.

മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പുതിയ ഭണ്ഡാരത്തിലെ കിഴിക്കെട്ടഴിക്കുന്ന താത്ക്കാലിക ജീവനക്കാരനാണ്, അറസ്റ്റിലായ കെ ആർ രതീഷ്. ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്ക് പോകുമ്പോൾ, പതിവ് പരിശോധനകൾക്കിടെ ഇയാളുടെ കൈയ്യുറക്കുള്ളിൽ ഒളിപ്പിച്ചനിലയിൽ 3000 രൂപ അങ്ങിയ പൊതികണ്ടെടുത്തു.

തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ ബാഗിൽ  സൂക്ഷിച്ച 2013O രൂപ കൂടി കണ്ടെത്തി. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ സന്നിധാനം പൊലീസ് സബ് ഇൻസ്പക്ടർ യു വിഷ്ണു, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ അമിത വിലയീടാക്കൽ : സംയുക്ത സ്‌ക്വാഡ് 77,000 രൂപ പിഴ ഈടാക്കി

ശബരിമല : സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ പ്രത്യേകമായി  രൂപവത്കരിച്ച സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി. ഹോട്ടലുകളിലെ...

കോട്ടയത്ത് ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ

കോട്ടയം : കോട്ടയം തിരുവാതുക്കലിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാര്‍, ഭാര്യ മീര എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിൽ ഇവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. രാവിലെ 8.45...
- Advertisment -

Most Popular

- Advertisement -