Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeSpiritualഎടത്വാ പള്ളി...

എടത്വാ പള്ളി പെരുന്നാൾ: നേർച്ച ഭക്ഷണം വിതരണം ചെയ്തു

എടത്വാ: പെരുന്നാളിനോടനുബന്ധിച്ച് പള്ളിയിൽ എത്തുന്ന തീർത്ഥാടകർക്ക്  നേർച്ച ഭക്ഷണം വിതരണം ചെയ്തു. വികാരി  ഫാ.  ഫിലിപ്പ് വൈക്കത്തുകാരൻ ഭക്ഷണം ആശിർവദിച്ചു. 5,6,7 തീയതികളിൽ ദിനംപ്രതി 3500 ഓളം നേർച്ച ഭക്ഷണമാണ് ഭക്തജനങ്ങൾക്ക് ഒരുക്കിയിരിക്കുന്നതെന്ന്  നേർച്ച ഭക്ഷണ ചുമതയുള്ള കൺവീനർ ബാബു പള്ളിത്തറ അറിയിച്ചു.

ദൂരെ ദേശത്തുനിന്നും എത്തുന്ന തീർത്ഥാടകർക്ക്  ആശ്വാസമായി മാറിയിരിക്കുകയാണ് പള്ളി കാര്യത്തിൽ നിന്നുമുള്ള ഈ ക്രമീകരണം.  ജെയ്സപ്പൻ മത്തായി കണ്ടത്തിൽ, ജെയിംസ് കുട്ടി കന്നേൽത്തോട്ടു കടവിൽ, പി കെ ഫ്രാൻസിസ് പത്തിൽ,ജനറൽ കൺവീനർ ബിനോയ് മാത്യു ഒലക്കപാടിൽ,ബാബു പള്ളിത്തറ,സെബാസ്റ്റ്യൻ മൂന്നുപറ, ജോബി കണ്ണമ്പള്ളി, എഡ്വേർഡ്  ചെറുകാട്, ഷൈജു മണക്കളം, എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി മുഖ്യമന്ത്രി: പരിക്കേറ്റയാളെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു

കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലാക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുളവുകാട് സ്വദേശിയും ബൈക്ക് യാത്രികനുമായ ആൽഫി പെരേരയ്ക്കാണ് യാത്രയ്ക്കിടെ അപകടം സംഭവിച്ചത്. കൊച്ചിയിൽ നടന്ന ഒരു...

ബാലപീഡന കേസുകളിൽ ഉടൻ ശിക്ഷ നടപ്പിലാക്കണം : ജവഹർ ബാല മഞ്ച്

പത്തനംതിട്ട : കുട്ടികളോടുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ബാലപീഡന കേസുകളിൽ ഉടൻ ശിക്ഷ നടപ്പിലാക്കണമെന്ന് ജാവഹർ ബാല മഞ്ച് സംസ്ഥാന സീനിയർ കോർഡിനേറ്റർ അഡ്വ.പി ആർ ജോയി ആവശ്യപ്പെട്ടു. ജാവഹർ ബാല മഞ്ച് ജില്ലാ...
- Advertisment -

Most Popular

- Advertisement -