Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsരാജ്യത്ത് സദ്ഭരണത്തിന്...

രാജ്യത്ത് സദ്ഭരണത്തിന് തുടക്കം കുറിച്ചത് വാജ്പേയി : ഗവർണർ

തിരുവനന്തപുരം :  ഭാരതത്തിൽ സദ്ഭരണത്തിന് തുടക്കം കുറിച്ച നേതാവാണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെന്ന്  ഗവർണർ രാജേന്ദ്ര് വിശ്വനാഥ് ആർലേക്കർ അനുസ്മരിച്ചു. വാജ്പേയിയുടെ ജന്മദിനം ‘ഗുഡ് ഗവേർണൻസ് ഡേ’ ആയി ആചരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഗവർണർ.

പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനം ലഭിക്കുന്നതിനും സദ്ഭരണം ഉറപ്പാക്കുന്നതിനുമായി തന്റെ ഭരണകാലത്ത് വാജ്പേയി നിരന്തരം പരിശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാസ്പോർട്ട് ലഭ്യമാകുന്നതിൽ ഉണ്ടായിരുന്ന നീണ്ട കാലതാമസം ഒഴിവാക്കി, ഇന്ന് അർഹരായ അപേക്ഷകർക്ക് ഒരാഴ്ചയ്‌ക്കകം വീട്ടിലെത്തിച്ച് പാസ്പോർട്ട് നൽകാൻ കഴിയുന്നത് സദ്ഭരണം ജനജീവിതം എത്രത്തോളം സുഗമമാക്കിയെന്നതിന്റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് നേതാവിന്റെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടു

ഗാസ :ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ 3 മക്കളും 4 ചെറുമക്കളും കൊല്ലപ്പെട്ടു.ഗാസ സിറ്റിയിലെ ഷാതി അഭയാർഥി ക്യാംപിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.ഹനിയയുടെ മക്കൾ ഹമാസിന്റെ...

പാതിവില തട്ടിപ്പ് : അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം : പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി സർക്കാർ ഉത്തരവിറങ്ങി. ഇതുവരെ രജിസ്റ്റർ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാൻ ക്രൈം...
- Advertisment -

Most Popular

- Advertisement -