Tuesday, June 30, 2026
No menu items!

subscribe-youtube-channel

HomeNewsഉസ്മാന്‍ ഹാദി...

ഉസ്മാന്‍ ഹാദി വധക്കേസ് പ്രതി ദുബായില്‍

ന്യൂഡൽഹി : ബംഗ്ലാദേശ് യുവനേതാവ് ഉസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിലെ പ്രതികളിലൊരാളെന്ന് ആരോപിക്കുന്ന ഫൈസൽ കരീം മസൂദ് ദുബായില്‍.ഇതു സംബന്ധിച്ച വിഡിയോ സന്ദേശം ഫൈസൽ കരീം മസൂദ് പുറത്തുവിട്ടു.താൻ ദുബായിലാണ് നിലവിള്ളതെന്നും ഉസ്മാന്‍ ഹാദിയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് ഫൈസല്‍ കരീം ഈ വീഡിയോയിൽ പറയുന്നത്.ഇതോടെ ഹാദിയെ കൊലപ്പെടുത്തിയവർക്ക് ഇന്ത്യ അഭയം നൽകുന്നുവെന്ന് ബംഗ്ലദേശ് ആരോപണമാണ് പൊളിയുന്നത്.

ഉസ്മാന്‍ ഹാദി വധക്കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ കരീം മസൂദും ആലംഗീര്‍ ഷെയ്ഖും മേഘാലയയിലെ ഹാലുഘട്ട് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നുവെന്നായിരുന്നു ധാക്ക മെട്രോപോളിറ്റന്‍ പൊലീസ് ആരോപിച്ചിരുന്നത് .ഈ ആരോപണങ്ങള്‍ തള്ളി പിഎസ്എഫും മേഘാലയ പൊലീസും രംഗത്തെത്തിയിരുന്നു.ഡിസംബർ 12നാണ് ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങളിലൂടെ നേതാവായ ഉസ്മാൻ ഷെരീഫ് ഹാദിയ്ക്ക് ധാക്കയിൽ വച്ച് വെടിയേറ്റത് .കൊലപാതകത്തിനു പിന്നാലെ ബംഗ്ലദേശിൽ വ്യാപക അക്രമങ്ങളാണ് നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം : അറബിക്കടലിലെ കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് റവന്യു സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. പാരിസ്ഥിതിക–സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം....

വിശാൽ കൊലക്കേസ് : ക്യാമ്പസ് ഫ്രണ്ട്കാർ കുത്തിയതായി വിശാൽ പറഞ്ഞുവെന്ന് സാക്ഷി

മാവേലിക്കര: കാമ്പസ് ഫ്രണ്ട് പ്രവർത്തകരാൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് മുന്നിൽ വെച്ച് ആക്രമിക്കപ്പെട്ട വിശാൽ തന്നെ  കത്തികൊണ്ട് കുത്തിയത് കാമ്പസ് ഫ്രണ്ട് കാരാണെന്ന് പറഞ്ഞെന്ന് മൊഴി.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ...
- Advertisment -

Most Popular

- Advertisement -