Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiകടിക്കാതിരിക്കാൻ നായകൾക്ക്...

കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് നൽകുക : മൃഗസ്‌നേഹികൾക്ക് സുപ്രീംകോടതിയുടെ പരിഹാസം

ന്യൂഡൽഹി : തെരുവുനായ വിഷയത്തിൽ മൃ​ഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി.കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകാനെ ഇനി ബാക്കിയുള്ളൂവെന്ന് സൂപ്രീംകോടതി പരിഹസിച്ചു.രാജ്യത്തെ തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരിഹാസ പരാമർശം .

മൃ​ഗസ്നേ​ഹികൾക്ക് വേണ്ടി കപിൽ സിബൽ ആണ് വാദിച്ചത് .നായകളുടെ പെരുമാറ്റം മുൻകൂട്ടി അറിയാൻ പറ്റാത്തതിനാൽ സ്‌കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളിൽ അവയെ നീക്കം ചെയ്യുന്നത് എന്തിനാണ് എതിർക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു .തെരുവുനായകളെ കുറിച്ച് വേവലാതി മറ്റ് മൃ​ഗങ്ങളുടെ കാര്യത്തിൽ കാണിക്കാത്തതെന്താണ് കോടതി കപിൽ സിബലിനോട് ചോദിച്ചു.

കേസുമായി ബന്ധപ്പെട്ട് കക്ഷികളായവരുടെ വാദമാണ് ഇപ്പോള്‍ സുപ്രീം കോടതി കേള്‍ക്കുന്നത്.കേരളത്തിൽ നായ കടിയേറ്റ് മരിച്ച അഭിരാമിയുടെ അമ്മയുടെ അഭിഭാഷകനും ഇന്ന് വാദിച്ചിരുന്നു .സംസ്ഥാനങ്ങളോട് ഇതുവരെ സ്വീകരിച്ച നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിലെ വാദം നാളെയും തുടരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (റ്റി.ഡി റോഡ് ഗേറ്റ്) ഡിസംബര്‍ 25 ന് രാത്രി എട്ട് മണി മുതല്‍ 26ന് രാവിലെ ആറ് മണി...

വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങിയെത്തി

ന്യൂഡൽഹി : പഞ്ചരാഷ്‌ട്ര സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി .എട്ടു ദിവസം നീണ്ടുനിന്ന പര്യടനത്തി‌ൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി...
- Advertisment -

Most Popular

- Advertisement -