Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsNationalമാധവ് ഗാഡ്ഗില്‍...

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍(84) അന്തരിച്ചു. പൂനെയില്‍ വച്ചായിരുന്നു അന്ത്യം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച്‌ പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു.

ഗാഡ്ഗില്‍ കമ്മിറ്റി എന്ന പേരില്‍ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

ദേശീയ പാരിസ്ഥിതിക ഫെല്ലോഷിപ്, ഇക്കോളജി സൊസൈറ്റി ഓഫ് അമേരിക്കയിലെ വിശിഷ്ടാംഗത്വം, ശാന്തി സ്വരൂപ് ഭട്‌നഗർ അവാഡ്, വിക്രം സാരാഭായ് അവാർഡ്, ഈശ്വരവചന്ദ്ര വിദ്യാസാഗർ അവാർഡ്, ഹാർവാർഡ് സർവകലാശാലയുടെ സെന്റെനിയല്‍ മെഡല്‍,വോള്‍വോ പാരിസ്ഥിതിക അവാർഡ്, പദ്‌മശ്രീ, പദ്‌മഭൂഷൻ, കർണാടക സർക്കാരിന്റെ രാജ്യോല്‍സവ സമ്മാനം തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകീട്ട്‌. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാടും പാലക്കാടും യുഡിഎഫ് ; ചേലക്കര എൽ ഡി എഫിന്

വയനാട് /പാലക്കാട് /തൃശ്ശൂർ : വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനും വിജയം. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്നര...

പമ്പാ നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ചെങ്ങന്നൂർ : പമ്പാ നദിയിലെ പാണ്ടനാട് മിത്രമടം കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പാലത്തിന്റെ മധ്യഭാഗത്തായുള്ള തൂണിന് സമീപം  മൂന്നു ദിവസം പഴക്കമുള്ള പുരുഷന്റെ ജീർണിച്ച മൃതദേഹമാണ് കണ്ടെത്തിയത്. കറുപ്പ് നിറത്തിലുള്ള ബനിയനും, ഗ്രേ...
- Advertisment -

Most Popular

- Advertisement -