Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsകിടക്കയിൽ മൂത്രം...

കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ

പാലക്കാട് : കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും കഞ്ചിക്കോട് കിഴക്കേമുറിയിൽ സ്ഥിര താമസക്കാരിയുമായ നൂർ നാസർ (35) ആണ് അറസ്‌റ്റിലായത് .ജനുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം.

കഴിഞ്ഞ ദിവസം അങ്കണവാടി വച്ച് അധ്യാപികയാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായ പൊള്ളലേറ്റ മുറിവുകൾ കണ്ടെത്തുന്നത്.ഉടൻ തന്നെ അദ്ധ്യപിക പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.രണ്ടാനമ്മ നിരന്തരമായി കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും വിവരമുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണത്തിരക്ക് : ഗുരുവായൂരിൽ സ്പെഷൽ ദർശനത്തിനു നിയന്ത്രണം

തൃശൂർ: ഓണത്തോട് അനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗുരുവായൂരിൽ സ്പെഷൽ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി.  ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷൽ ദർശനം...

ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്ക് അപകടത്തിൽ പെട്ടു : രണ്ടു പേർ മരിച്ചു

ആലപ്പുഴ : ആലപ്പുഴ കൈചൂണ്ടിമുക്കിൽ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു.മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.മണ്ണഞ്ചേരി...
- Advertisment -

Most Popular

- Advertisement -