Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും...

ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി

ന്യൂഡൽഹി : പാക് ഭീകരവാദത്തിനെതിരെയുള്ള ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും പാക്കിസ്താൻ ഭാവിയിൽ ഏതെങ്കിലും ആക്രമണത്തിന് ശ്രമിച്ചാൽ അതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. 2025-ൽ മാത്രം 31 ഭീകരരെ വധിച്ചിട്ടുണ്ടെന്നും ഇതിൽ 65 ശതമാനവും  പാകിസ്താൻ സ്വദേശികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക തീവ്രവാദികളുടെ എണ്ണം വിരലിൽ എണ്ണാവുന്ന വിധത്തിലായി. പുതിയ ആളുകൾ ഭീകരവാദത്തിലേക്ക് എത്തുന്നത് ഏതാണ്ട് ഇല്ലാതായതായും അദ്ദേഹം പറഞ്ഞു .അതിർത്തിയിൽ എട്ടോളം ഭീകര ക്യാമ്പുകൾ നിലനിൽക്കുന്നുണ്ട്. ആറെണ്ണം നിയന്ത്രണരേഖയ്ക്ക് കുറുകെയും രണ്ടെണ്ണം അന്താരാഷ്‌ട്ര അതിർത്തിയിലുമാണ്.ഇവയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ്റെ ആണവ ഭീഷണി തകർത്തുവെന്ന് ഉപേന്ദ്ര ദ്വിവേദി അറിയിച്ചു.ഓപ്പറേഷൻ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തു. അടുത്തിടെ പാകിസ്ഥാൻ അയച്ച ഡ്രോണുകൾ ആക്രമണ സ്വഭാവം ഉള്ളതായിരുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പാകിസ്താനുമായി ഡിജിഎംഒ തലത്തിലുള്ള ചർച്ചകൾ നടന്നതായും കരസേനാ മേധാവി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താന്‍ പി ജെ ജോസഫിനെ മത്സരിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ മന്ത്രി റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിനെ മത്സരിപ്പിക്കാന്‍ നീക്കവുമായി യുഡിഎഫ് . റോഷിക്കെതിരെ തന്ത്രപരമായ നീക്കം എന്ന നിലയിലാണ് കോണ്‍ഗ്രസില്‍...

ഇന്നും പരക്കെ മഴ : 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത.അതിതീവ്ര മഴ സാധ്യതയെ തുടർന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം...
- Advertisment -

Most Popular

- Advertisement -