Friday, June 19, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാഭ്യാസം സാമൂഹിക...

വിദ്യാഭ്യാസം സാമൂഹിക വിമോചനത്തിന് : ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത

തിരുവല്ല : സാമൂഹിക  പ്രതിബന്ധതകൾ അനുഭവിക്കുന്ന സമൂഹത്തെ ഉയർത്തിക്കൊണ്ടു വരാൻ വിദ്യാഭ്യാസത്തിന് നിർണായക പങ്കുണ്ടെന്ന് ഡോ ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്താ. സാധാരണ മനുഷ്യരോടൊപ്പം നീതി നിഷേധിക്കപ്പെട്ടവർക്കായി നിലകൊള്ളുന്ന മനോഭാവം വളർത്താൻ യുവത്വത്തിന്റെ സാധ്യതകൾ സമൂഹത്തിന്റെ സമഗ്രമായ വളർച്ചക്കും വികസനത്തിനുമായി വിനിയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈ.എം.സി.എ സബ് –  റീജിയന്റെ ആഭിമുഖ്യത്തിൽ ടൈറ്റസ് ll സെക്കൻഡ് ടീച്ചേഴ്സ് കോളജിൽ സംഘടിപ്പിച്ച ദേശീയ യുവജന ദിനാചരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം . ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. ജോസഫ് നെല്ലാനിക്കൻ മുഖ്യപ്രഭാഷണം നടത്തി.പ്രിൻസിപ്പാൾ പ്രൊഫ. ഡോ. നിമ്മി മരിയ ഉമ്മൻ, കേരള റീജൻ യൂത്ത്, വുമൺ ആൻഡ് ചിൽഡ്രൻ കൺസേൺ കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, വർഗീസ് ടി. മങ്ങാട്, ജോ ഇലത്തിമൂട്ടിൽ, ഡോ. പ്രമോദ് തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തകഴി റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) ജനുവരി 28 ന് രാവിലെ എട്ട് മണി മുതല്‍ 29 ന് വൈകിട്ട് ആറ് മണി വരെ...

ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ : പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു.ആരോഗ്യം മോശമായതിനെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രശസ്ത ഗായിക ലത മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയാണ് ഒൻപത് ഭാഷകളിലായി പതിനോരായിരത്തിലേറെ ഗാനങ്ങൾ...
- Advertisment -

Most Popular

- Advertisement -