Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsപീഡന പരാതി...

പീഡന പരാതി : രാഹുൽ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലെ ഹോട്ടലിൽ തെളിവെടുപ്പ് നടത്തി

തിരുവല്ല : ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലുമായി എസ്ഐടി സംഘം തിരുവല്ലയിലെ ഹോട്ടലിൽ തെളിവെടുപ്പ് നടത്തി. തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിൽ എത്തിയ എസ്ഐടി സംഘം 15 മിനിറ്റാണ് തെളിവെടുപ്പിന് എടുത്തത്. യുവതിയുമായി 2024 ഏപ്രിൽ എട്ടിന് ഹോട്ടലിലെത്തിയെന്ന കാര്യം രാഹുൽ സമ്മതിച്ചു.408 നമ്പർ റൂമും തിരിച്ചറിഞ്ഞു. യുവതിയുമായി സംസാരിക്കാനാണ് എത്തിയതെന്ന് രാഹുൽ പൊലീസിനോട് പറഞ്ഞു.

സംഭവ ദിവസം 408–ാം നമ്പർ മുറി അതിജീവിതയുടെ പേരിലാണുള്ളത്.ഹോട്ടൽ രജിസ്റ്ററിൽ രാഹുലിന്റെ യഥാർത്ഥ പേരായ രാഹുൽ ബി.ആർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കണ്ടെടുക്കാനായില്ല. തെളിവെടുപ്പിന് ശേഷം രാഹുൽ മാങ്കൂട്ടത്തിലുമായി അന്വേഷണ സംഘം പത്തനംതിട്ട എആർ ക്യാമ്പിൽ തിരിച്ചെത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല തിരുമേനി നവോത്ഥാന വിശുദ്ധന്‍ : എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി

പരുമല : പരുമല തിരുമേനി കേരളത്തിന്റെ നവോത്ഥാനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വിശുദ്ധനായിരുന്നെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പ്രസ്താവിച്ചു. പരുമല പെരുനാളിനോടനുബന്ധിച്ച് നടന്ന ഗ്രിഗോറിയന്‍ പ്രഭാഷണത്തില്‍ പരുമല തിരുമേനിയും സാമൂഹിക നവോത്ഥാനവും എന്ന വിഷയത്തില്‍...

റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

പാലക്കാട് : സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്.ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലക്കാട് കോട്ടായിയിലെ റിസോർട്ടിൽ...
- Advertisment -

Most Popular

- Advertisement -