Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryമാരാമണ്‍ കണ്‍വന്‍ഷനായുള്ള...

മാരാമണ്‍ കണ്‍വന്‍ഷനായുള്ള ഒരുക്കപ്രാര്‍ത്ഥന ആരംഭിച്ചു

കോഴഞ്ചേരി: ഫെബ്രുവരി 8 മുതല്‍ 15 വരെ നടക്കുന്ന 131-ാമത് മാരാമണ്‍ കണ്‍വന്‍ഷനായുള്ള ഒരുക്കപ്രാര്‍ത്ഥന ആഗോള വ്യാപകമായി മാര്‍ത്തോമ്മാ സഭയിലെ ഇടവകകളില്‍ ഇടവക മിഷന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആരംഭിച്ചു. ജനുവരി 31 ന്  മാര്‍ത്തോമ്മാ സഭയിലെ എല്ലാ കുടുംബങ്ങളിലും വൈകിട്ട് 8 മുതല്‍ 8.30 വരെ കുടുംബ പ്രാര്‍ത്ഥന ക്രമീകരിക്കും.

ഫെബ്രുവരി 1 ന് രാത്രി 8 ന് ആഗോള പ്രാര്‍ത്ഥനാ സംഗമം സും പ്ലാറ്റ്‌ഫോമില്‍ നടത്തുന്നതാണ്. ജനുവരി 30 മുതല്‍ ഫെബ്രുവരി 7 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 4.30 മുതല്‍ 6 മണി വരെ ഒരുക്ക പ്രാര്‍ത്ഥന മാരാമണ്‍, ഇടയാറന്മുള, തിരുവല്ല, ചെങ്ങന്നൂര്‍, ഉമയാറ്റുകര, ഇരവിപേരൂര്‍, അയിരൂര്‍, ഇലന്തൂര്‍, കോഴഞ്ചേരി എന്നീ സെന്ററുകളിലെ സന്നദ്ധ സുവിശേഷസംഘത്തിന്റെ നേതൃത്വത്തില്‍ മണല്‍പ്പുറത്ത്  സംഘടിപ്പിക്കും.

കണ്‍വന്‍ഷന്‍ ആഴ്ചയില്‍ ഫെബ്രുവരി 9 മുതല്‍ 15 വരെ രാവിലെ 7 മണി മുതല്‍ വൈകിട്ട് 8.30 വരെ മണല്‍പ്പുറത്ത് പ്രത്യേക പ്രാര്‍ത്ഥനാ ക്രമീകരണങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം ജനറല്‍ സെക്രട്ടറി ഫാ.എബി കെ. ജോഷ്വാ, പ്രയര്‍ ആൻഡ് പ്രിപ്പറേഷന്‍സ് കമ്മിറ്റി കണ്‍വീനര്‍മാരായ ഫാ.അലക്‌സ് എ, ഇവാ. ശെല്‍വരാജ് ജെ.ഐ എന്നിവര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബോബി ചെമ്മണൂർ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമർപ്പിച്ചു

കൊച്ചി :നടി ഹണി റോസിന്റെ പരാതിയിൽ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂർ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമർപ്പിച്ചു .ഉച്ചയ്ക്കുശേഷം ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം.പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും താൻ നിരപരാധിയാണെന്നും ബോബി...

42-ാമത് ഭാഗവത മഹാസത്രം: ശ്രീകൃഷ്ണ വിഗ്രഹ രഥഘോഷയാത്ര  പുറപ്പെട്ടു

ആലപ്പുഴ: ഗുരുവായൂർ ഭാഗവതസത്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 3 മുതൽ 14 വരെ കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിൽ നടക്കുന്ന 42-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണ വിഗ്രഹ രഥഘോഷയാത്ര  41-ാമത് വേദിയായിരുന്ന...
- Advertisment -

Most Popular

- Advertisement -