Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamജനപ്രതിനിധികൾ നാടിന്റെ...

ജനപ്രതിനിധികൾ നാടിന്റെ പുരോ​ഗതിക്ക് വേണ്ടി നിലകൊള്ളണം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : രാഷ്ട്രത്തിന്റെ പുരോ​ഗതിക്ക് വേണ്ടിയാണ്  സഭ നിലകൊള്ളുന്നത്. ജനപ്രതിനിധികളിൽ നിന്ന് സഭയും സമൂഹവും ആ​ഗ്രഹിക്കുന്നതും അതാണെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഭാം​ഗങ്ങൾക്കായി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംഘടിപ്പിച്ച അനുമോ​ദന സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു ബാവാ.

വിജയിച്ചവർ സഭാം​ഗങ്ങളായിരിക്കാം. എന്നാൽ സഭയ്ക്ക് വേണ്ടിയല്ല സമൂഹത്തിന് വേണ്ടിയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അനർഹമായതൊന്നും സഭയ്ക്കായി ചെയ്യേണ്ടതില്ല.  സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നതായിരിക്കണം ചിന്ത. ഭൗതികമായ നിർമ്മിതകൾ മാത്രമല്ല വികസനം എന്ന് തിരിച്ചറിയണം. പാലങ്ങൾ പണിതുയർത്തുമ്പോൾ അതിനടിയിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ട ഭവന രഹിതരെക്കൂടി ഓർക്കണമെന്നും ബാവാ പറഞ്ഞു.

എല്ലാ വിഭാ​ഗങ്ങളെയും ഉൾക്കൊള്ളുന്നതിനാൽ ഏതെങ്കിലും രാഷ്ട്രീയാപാർട്ടിയെ സഭ പിന്തുണയ്ക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിൽ സമദൂര നിലപാടായിക്കുമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ വ്യക്തമാക്കി. മലങ്കരസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനപ്രതിനിധികൾ വിജയിച്ചുവന്ന തിരഞ്ഞെടുപ്പാണ് കടന്നുപോയത്. വിജയിച്ചവർക്കൊപ്പം പരാജയപ്പെട്ടവർക്കും ആശംസകൾ നേരുന്നതായും സഭാധ്യക്ഷൻ‌ കൂട്ടിച്ചേർത്തു.

വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ അധ്യക്ഷത വഹിച്ചു.  അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്ത് ഉച്ചയ്‌ക്ക് 2 മണിക്ക് ഇടപ്പഴഞ്ഞി ആര്‍ ഡി ആര്‍ കണ്‍വന്‍ഷന്‍...

Kerala Lottery Results : 23-12-2024 Win Win W-801

1st Prize Rs.7,500,000/- (75 Lakhs) WW 283251 (KATTAPPANA) Consolation Prize Rs.8,000/- WN 283251 WO 283251 WP 283251 WR 283251 WS 283251 WT 283251 WU 283251 WV 283251 WX...
- Advertisment -

Most Popular

- Advertisement -