Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorപൗരത്വ നിയമ...

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് സിപിഐ എം പ്രതിഷേധ പ്രകടനവും യോഗവും

ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിൻ്റെ പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് സിപിഐ എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബഥേൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. വി.ജി അജീഷ് അധ്യക്ഷനായി.

എം.കെ മനോജ്, യു.സുഭാഷ് എന്നിവർ സംസാരിച്ചു. വെൺമണി പുന്തലയിൽ എ.കെ ശ്രീനിവാസനും ചെറിയനാട് കൊല്ലകടവിൽ കെ.എസ് ഗോപിനാഥനും ആലാ കനാൽ ജംഗ്ഷനിൽ കെ.ഡി രാധാകൃഷ്ണക്കുറുപ്പും യോഗം ഉദ്ഘാടനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : പറവൂരിൽ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി കാണിച്ചാൽ അപമാനിക്കലാകില്ലെന്നു പറഞ്ഞ കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കേസും റദ്ദാക്കി. ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ചുള്ള പ്രതിഷേധം...

ജലവിതരണം : ജാഗ്രത പാലിക്കണം

പത്തനംതിട്ട : പമ്പാജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങിയതിനാല്‍ പിഐപി മെയിന്‍ കനാല്‍ പ്രദേശങ്ങളായ വടശ്ശേരിക്കര, റാന്നി, ചെറുകോല്‍, വലതുകര കനാല്‍പ്രദേശങ്ങളായ അയിരൂര്‍, തോട്ടപ്പുഴശ്ശേരി, കോയിപ്രം, പുറമറ്റം, ഇരവിപേരൂര്‍, കവിയൂര്‍, കുറ്റൂര്‍ ,...
- Advertisment -

Most Popular

- Advertisement -