Tuesday, January 27, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകുട്ടികളെ കാറിന്റെ...

കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹസിക യാത്ര: പിതാവിനെതിരെ പോലീസ് കേസെടുത്തു

കോട്ടയം: കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹസിക യാത്ര നടത്തിയ പിതാവിനെതിരെ പോലീസ് കേസെടുത്തു. പാമ്പാടി വട്ടുകളത്താണ് മക്കളെ അപകടകരമായ രീതിയിൽ കാറിന് മുന്നിലിരുത്തി പിതാവ് യാത്ര നടത്തിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്കൂൾ വിട്ടു വന്ന കുട്ടികളെ സ്കൂൾ യൂണിഫോമിൽ തന്നെ ബോണറ്റിലിരുത്തിയായിരുന്നു യാത്ര.

റോഡിലൂടെ സാഹസികമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പാമ്പാടി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ  തിരിച്ചറിയുകയും അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുക്കുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറ് വയസ്സുകാരന്‍ സ്‌കൂള്‍ ബസ്സിടിച്ച് മരിച്ചു

പാലക്കാട് : വീടിനു മുന്നിൽ സ്കൂൾ ബസ്സിൽ വന്നിറങ്ങിയ കുട്ടി മറ്റൊരു സ്‌കൂള്‍ ബസ്സിടിച്ച് മരിച്ചു.പുലാശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെയും ശ്രീദേവിയുടെയും മകൻ ആരവ് (6)ആണ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്.വാടനാംകുറിശ്ശി ഗവ. എൽപി...

അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം : റിക്ടർ സ്കെയിലിൽ 5.5

കാബൂൾ : അഫ്ഗാനിസ്ഥാനിലെ തെക്കുകിഴക്കൻ പ്രവിശ്യയിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആൾനാശമുണ്ടായതായി റിപ്പോർട്ടുകളില്ല. അതേസമയം ,ഞായറാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1411 ആയി. നിരവധി...
- Advertisment -

Most Popular

- Advertisement -