Friday, January 30, 2026
No menu items!

subscribe-youtube-channel

HomeBengaluruകോണ്‍ഫിഡന്റ് ഗ്രൂപ്പ്...

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കി

ബംഗളുരു : കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ്(56) ജീവനൊടുക്കി. ബംഗളുരുവിലെ അശോക നഗറിലെ ഓഫീസില്‍ വച്ചാണ് സംഭവം. ഐ ടി റെയ്ഡിനിടെയാണ് ഡോ. സി ജെ റോയ് ആത്മഹത്യ ചെയ്തത്. ലൈസന്‍സുളള സ്വന്തം തോക്കില്‍ നിന്ന് അദ്ദേഹം സ്വയം നിറയൊഴിക്കുകയായിരുന്നു.നെഞ്ചിലാണ് വെടിയേറ്റത്.

മൃതദേഹം നാരായണ ആശുപത്രിയിലേക്ക് മാറ്റി.കൊച്ചി സ്വദേശിയാണ് ഡോ സി ജെ റോയി. ഉച്ചയ്‌ക്ക് ശേഷം ഡോ സി ജെ റോയിയെ ഓഫീസിലേക്ക് വിളിച്ച് വരുത്തി ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഓഫീസ് പരിസരം പൊലൂസ് സീല്‍ ചെയ്തിരിക്കുകയാണ്.

കൊച്ചിയില്‍ നിന്നുളള ഇ ഡി സംഘമാണ് ബംഗളുരുവിലെ ഓഫീസില്‍ റെയ്ഡിനെത്തയത്. കേരളത്തിലും വിദേശത്തും റയല്‍ എസ്റ്റേറ്റ് മേഖലയിലെ വമ്പന്‍ ബ്രാന്‍ഡാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. സിനിമാ നിര്‍മ്മാണ രംഗത്തും കായിക മേഖലയിലും കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രമുഖ സ്ഥാനമാണ് വഹിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടയം: കാണക്കാരിക്ക് സമീപം  കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം. ഏലപ്പാറ സ്വദേശി ജയദാസ് ആണ് ഞായറാഴ്ച ഉച്ചക്ക് 12.30ന് ഉണ്ടായ അപകടത്തിൽ മരിച്ചത്. ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിലെത്തിയ കാർ...

പാലിയേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട : 120 കിലോ കഞ്ചാവ് പിടികൂടി

തൃശ്ശൂർ : തൃശ്ശൂര്‍ പാലിയേക്കരയിൽ വൻ കഞ്ചാവ് വേട്ട. 120 കിലോ കഞ്ചാവ് പിടികൂടി .ഒഡീഷയില്‍നിന്ന് ലോറിയില്‍ കടത്തിയ കഞ്ചാവാണ് പിടിച്ചത്. സംഭവത്തില്‍ നാല് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ തൃശ്ശൂര്‍...
- Advertisment -

Most Popular

- Advertisement -