Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsനീരേറ്റുപുറം പമ്പാ...

നീരേറ്റുപുറം പമ്പാ ജലോത്സവം: അവലോകന യോഗം

തിരുവല്ല: 67- മത് കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള നീരേറ്റുപുറം പമ്പാ ജലോത്സവത്തിന്റെ  ജലമേള വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള അവലോകന യോഗം ചേർന്നു. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവല്ല സബ് കളക്ടർ സുമിത് താക്കൂർയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

ജലമേളയുടെ സുരക്ഷ, ഗതാഗത നിയന്ത്രണം, ജനസഞ്ചാരം നിയന്ത്രിക്കൽ, അടിയന്തര സേവനങ്ങൾ, വൈദ്യുതി, കുടിവെള്ളം, ശുചിത്വം, തീരസുരക്ഷ, സ്റ്റേജ് ക്രമീകരണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

യോഗത്തിൽ പോലീസ് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ, കെഎസ്ഇബി,ബന്ധപ്പെട്ട പഞ്ചായത്തുകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.
പമ്പാ ബോട്ട് റേസേഴ്‌സ് ക്ലബ്ബ് സെക്രട്ടറി പുന്നൂസ് ജോസഫ്,  ജനറൽ കൺവീനർ വി.ആർ. രാജേഷ്, വൈസ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ,പബ്ലിസിറ്റി കൺവീനർ സജി കൂടാരത്തിൽ, കോ-ഓർഡിനേറ്റർ പി.സി. രാജു , റോഷൻ ശർമ്മ, ഉമ്മൻ വർഗീസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഫെബ്രുവരി 7-ന് ഉച്ചയ്ക്ക് രണ്ടിന് പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന 67-ാമത് ജലമേള പൊതുജനങ്ങൾക്ക് സുരക്ഷിതവും സുഗമവും ആകുന്ന രീതിയിൽ നടത്തുന്നതിനായി വിവിധ വകുപ്പുകൾ തമ്മിൽ മികച്ച ഏകോപനം ഉറപ്പാക്കുമെന്നും, ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുമെന്നും യോഗത്തിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ സ്വയംഭരണ  തെരഞ്ഞെടുപ്പ്: അമിത് ഷാ 22ന് കേരളത്തിൽ എത്തും

ന്യൂഡൽഹി: മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ 22ന് കേരളത്തിൽ എത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനും, അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന്...

മോക് പോൾ : 47 വോട്ടിംഗ് യന്ത്രങ്ങൾ മാറ്റി  സ്ഥാപിച്ചു

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് മുൻപ് നടന്ന മോക്പോളിൽ  ജില്ലയിലെ  അഞ്ചു മണ്ഡലങ്ങളിൽ ആയി 47 വോട്ടിംഗ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചു.   24 വിവി പാറ്റുകളും 15 കൺട്രോൾ യൂണിറ്റുകളും എട്ട് ബാലറ്റ്...
- Advertisment -

Most Popular

- Advertisement -