Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsനേരും നന്മയും...

നേരും നന്മയും നയിക്കുന്ന നേതൃത്വം ഇന്നിന്റെ ആവശ്യം: ഡോ. മാത്യൂസ് മാർ തിമോത്തിയോസ്

തിരുവല്ല : ശരിയുടെ പക്ഷത്ത് നിന്ന് നേരിന്റെ വഴിയിൽ ജനങ്ങളെ നയിക്കുവാനും, ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നന്മയ്ക്കായി നിലകൊള്ളുന്നവരായി ജനപ്രതിനിധികൾ മാറണമെന്നു ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്താ.

വൈ.എം.സി.എ അംഗങ്ങളായി ജില്ല, ബ്ലോക്ക്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അനുമോദിക്കുന്നതിനായി വൈ.എം.സി.എ സബ് –  റീജൺ സംഘടിപ്പിച്ച “ജനവിധിയുടെ ആദരം” എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയതയും സ്വാതന്ത്ര്യബോധവും നഷ്ടപ്പെട്ട് സങ്കുചിതമായ ചിന്തകളിലേക്ക് സമൂഹം അധപതിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, അതിന് വിപരീതമായ ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ജനപ്രതിനിധികൾക്ക് സാധിക്കണം മെത്രാപ്പോലീത്താ പറഞ്ഞു.

സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തി. റീജണൽ സെക്രട്ടറി റെജി വർഗീസ് സന്ദേശം നൽകി.

വൈ.എം.സി  റീജണൽ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പൻ, നീതു മാമ്മൻ കൊണ്ടൂർ, മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. സാബു, നിരണം പഞ്ചായത്ത് പ്രസിഡൻ്റ് ജോളി ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോ ഇലഞ്ഞിമൂട്ടിൻ, ഇരവിപേരൂർ  വൈ.എം.സി.എ പ്രസിഡൻ്റ് ഐപ്പ് വർഗീസ്, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ തോമസ് വി. ജോൺ, മുൻ ചെയർന്മാരായ വർഗീസ് ടി. മങ്ങാട്, കെ.സി മാത്യു, തിരുവല്ല മലബർ ഗോൾഡ് സീനിയർ മാനേജർ ലിജു മാത്യു എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

40 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞു  -മന്ത്രി റോഷി അഗസ്റ്റിൻ

ആലപ്പുഴ: ഈ സർക്കാർ വന്നതിനുശേഷം 40 ലക്ഷം കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 17 ലക്ഷം കുടുംബങ്ങളിൽ മാത്രം ശുദ്ധജലം എത്തിച്ചിരുന്ന സ്ഥാനത്താണ് ഇത്രയും...

തദ്ദേശ തിരഞ്ഞെടുപ്പ്: വരണാധികാരികൾക്കുള്ള പരിശീലനത്തിന് തുടക്കമായി

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും വിവിധ വിഷയങ്ങളിലുള്ള പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടർ അലക്സ് വർഗീസ്...
- Advertisment -

Most Popular

- Advertisement -