Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ത്ഥാടനത്തിന്...

ശബരിമല തീര്‍ത്ഥാടനത്തിന് സമഗ്രമാറ്റം വരുത്താന്‍ ദേവസ്വം ബോര്‍ഡ് യോഗം

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടനത്തിന് സമഗ്രമാറ്റം വരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം. അടുത്ത തീര്‍ത്ഥാടന കാലത്തിലേക്കുള്ള പുതിയ സമീപന രേഖ പ്രസിഡന്റ് കെ ജയകുമാര്‍ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചു. സുരക്ഷ, ശുചിത്വം, സേവനങ്ങള്‍, ആകര്‍ഷകമായ അന്തരീക്ഷം, ആശയവിനിമയവും പബ്ലിക് റിലേഷന്‍സും എന്നിങ്ങനെ 5 ശീര്‍ഷങ്ങളിലായി വിശദമായ സമീപന രേഖയാണ് അവതരിപ്പിച്ചത്.

ഭക്തര്‍ക്കുള്ള സേവനത്തിന് പരമപ്രധാനം നല്‍കിയുള്ളതാണ് സമീപന രേഖ. ശുചീകരണത്തിനും ശുചിത്വത്തിനും പ്രൊഫഷണല്‍ നിലവാരം ഉറപ്പ് വരുത്തും. ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് മാത്രമായി പ്രത്യേക ബഡ്ജറ്റ് തയ്യാറാക്കും. ശബരിമല ഫെസ്റ്റിവല്‍ അക്കൗണ്ടുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ നേതൃത്വത്തില്‍ തല്‍സമയം ആഡിറ്റ് ചെയ്യാനും തീരുമാനിച്ചു.

അടുത്ത മണ്ഡല മകരവിളക്ക് മഹോത്സവത്തിനായുള്ള ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസ് ഏപ്രില്‍ മാസത്തില്‍ തന്നെ പമ്പയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രൊഫഷണല്‍ സമീപനം ഉറപ്പ് വരുത്തുന്നതിനായി ശബരിമല ഡ്യൂട്ടിക്കെത്തുന്ന എല്ലാ ദേവസ്വം ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. ക്രൗഡ് മാനേജ്മെന്റ്, ഭക്തജനങ്ങളുടെ സുരക്ഷ എന്നിവയ്‌ക്കായി കൂടുതല്‍ സാങ്കേതിക സഹായം ഉറപ്പാക്കും. തുടങ്ങിയ കാര്യങ്ങളാണ്  രേഖയിലുള്ളത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ : പ്രശസ്ത തമിഴ് ന‌‌ടനും തിരക്കഥാകൃത്തും സംവിധായകനുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം .75 ലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹം 25 ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു.1979-ൽ പുറത്തിറങ്ങിയ...

ഗ്യാസ്ട്രോഎന്ററോളജി ചികിത്സാരംഗത്ത് ചരിത്രനേട്ടവുമായി ബിലീവേഴ്സ്

തിരുവല്ല : മധ്യതിരുവിതാംകൂറിലെ ആരോഗ്യമേഖലയിൽ പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചു ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാധുനിക 'ഇ.യു.എസ് - ആർ.എഫ്.എ' (Endoscopic Ultrasound-Guided Radiofrequency Ablation) ചികിത്സ വിജയകരമായി പൂർത്തിയാക്കി.  ഗ്യാസ്ട്രോഎന്ററോളജി വിഭാഗം...
- Advertisment -

Most Popular

- Advertisement -